മേക്കോവറില്‍ കമല്‍ഹാസന്‍, ലൊക്കേഷന്‍ ചിത്രം ലീക്കായി; നിയമനടപടിക്ക് ഒരുങ്ങി ഇന്ത്യന്‍ 2 ടീം

‘ഇന്ത്യന്‍ 2’വിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ലീക്ക് ചെയ്തവര്‍ക്കെതിരെ നിയമ നടപടി. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് കമല്‍ ഹാസന്‍-ശങ്കര്‍ കോംമ്പോയില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ 2. ചെന്നൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

ചിത്രത്തിലെ കഥാപാത്രമായ സേനാപതിയുടെ വേഷം അണിഞ്ഞ് നില്‍ക്കുന്ന കമല്‍ ഹാസന്റെ ചിത്രം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കമല്‍ കാരവനില്‍ നിന്നും കഥാപാത്രത്തിന്റെ മേക്കോവറില്‍ ഇറങ്ങി വരുന്നതാണ് ചിത്രമാണ് പ്രചരിച്ചത്.

ഈ ചിത്രം പകര്‍ത്തിയവര്‍ക്ക് എതിരെയാണ് അണിയറ പ്രവര്‍ത്തകര്‍ നിയമ നടപടിക്ക് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പലവിധ കാരണങ്ങളാല്‍ ഇടയ്ക്ക് നിന്നു പോയിരുന്നു. ഈയടുത്താണ് വീണ്ടും ഷൂട്ടിംഗ് ആരംഭിച്ചത്. ശങ്കറിന്റെ സിനിമകളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ സിനിമയായിരിക്കും ഇന്ത്യന്‍ 2.

സിനിമയ്ക്ക് ഏകദേശം 3 മണിക്കൂറും 10 മിനിറ്റുമാണ് ദൈര്‍ഘ്യം എന്നാണ് റിപ്പോര്‍ട്ട്. ഇത് കമല്‍ ഹാസന്റെ സിനിമകളിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ചിത്രമാണ്. ലൈക്ക പ്രൊഡക്ഷന്‍സും റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Read more

1996-ല്‍ ശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ഇന്ത്യന്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2. മലയാളി നടന്‍ നന്ദു പൊതുവാളും ചിത്രത്തിലുണ്ട്. ഐശ്വര്യ രാജേഷ്, ഡല്‍ഹി ഗണേഷ്, പ്രിയ ഭവാനി ശങ്കര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാജല്‍ അഗര്‍വാളാണ് സിനിമയില്‍ നായിക.