കുതിപ്പ് തുടര്‍ന്ന് കൈദി; കേരള കലക്ഷന്‍; 5.26 കോടി

തീയേറ്ററുകളില്‍ കുതിപ്പ് തുടരുകയാണ് കാര്‍ത്തി നായകാനെത്തിയ കൈദി. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം തമിഴ്‌നാട്ടില്‍ നിന്നും അഞ്ച് ദിവസം കൊണ്ട് വാരിയത് 18.4 കോടിയാണ്. ഇപ്പോഴിതാ കേരളത്തിലെ കലക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ വിതരണക്കാരായ സ്‌ട്രെയ്റ്റ് ലൈന്‍ സിനിമാസ്.

കേരളത്തില്‍ സിനിമയുടെ ആദ്യ ആഴ്ചയിലെ ഗ്രോസ് 5.26 കോടിയാണ്. കാര്‍ത്തി സിനിമയ്ക്ക് കേരളത്തില്‍ നിന്നും ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കലക്ഷന്‍ തുക കൂടിയാണിത്.

മാനഗരം എന്ന ചിത്രത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ത്രില്ലര്‍ ആണ് കൈദി. നായികയില്ല, ഗാനങ്ങളില്ല, പ്രണയരംഗങ്ങളില്ല എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.

രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ഭൂരിഭാഗം കഥയും അരങ്ങേറുന്നത് രാത്രിയിലാണ്. തമിഴ്‌നാട്ടിലെ മയക്കുമരുന്ന്, ഗുണ്ടാ മാഫിയകളും പോലീസും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.