'പുലിമട' വാഴുമോ? ജോജുവിന്റെ പെര്‍ഫോമന്‍സ് എങ്ങനെ? പ്രേക്ഷക പ്രതികരണം..

ഇന്ന് തിയേറ്ററുകളില്‍ എത്തിയ ജോജു ജോര്‍ജ് ചിത്രം ‘പുലിമട’യ്ക്ക് തിയേറ്ററില്‍ സമ്മിശ്ര പ്രതികരണം. എ.കെ സാജന്റെ സംവിധാനത്തില്‍ ജോജു ജോര്‍ജും ഐശ്വര്യ രാജേഷും ഒന്നിച്ച ചിത്രമാണ് പുലിമട. ജോജു ജോര്‍ജിന്റെ അസാധ്യ പെര്‍ഫോമന്‍സിനെ വാഴ്ത്തി കൊണ്ടുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് എങ്കിലും തിരക്കഥ മോശമായെന്ന പ്രതികരണങ്ങളും ഉയരുന്നുണ്ട്.

അസാധ്യ അഭിനേതാവാണ് ജോജു എങ്കിലും ഏറ്റവും മോശം തിരക്കഥ തിരഞ്ഞു പിടിച്ച് അഭിനയിക്കുന്ന താരമായിരിക്കുകയാണ് ഇപ്പോള്‍ എന്നാണ് ഒരാള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ഫസ്റ്റ് ഹാഫ് ചിരി നിറച്ചതാണെങ്കില്‍ സെക്കന്‍ഡ് ഹാഫ് ത്രില്ലര്‍ ആണ് എന്നാണ് മറ്റൊരു അഭിപ്രായം.

”ചിരി നിറച്ച ഫസ്റ്റ് ഹാഫ്, വേണു സാറിന്റെ ക്യാമറ ഒരു രക്ഷയുമില്ല, ജോജുവിന്റെ അഭിനയം, സെക്കന്റ് ഹാഫ് പടം വേറെ മൂഡിലേക്ക് മാറുന്നു ജോജു എന്നാ നടന്റെ ഞെട്ടിക്കുന്ന പെര്‍ഫോമന്‍സ്, സെക്കന്റ് ഹാഫ് ഫുള്‍ ഒരു ത്രില്ലര്‍ മൂഡ് ആണ് നായികയുടെ വരവും പിന്നെ ആ വീട്ടില്‍ നടക്കുന്ന ഞെട്ടിക്കുന്ന സംഭവം, സെക്കന്റ് ഹാഫില്‍ തുടങ്ങുന്ന ഒരു ടെന്‍ഷന്‍ അവസാനിക്കുന്നത് ക്ലൈമാക്‌സില്‍ ഒരു കിടിലന്‍ ട്വിസ്റ്റ്ലാണ് അവസാനം ഹാപ്പിയായി തിയേറ്റര്‍ വിട്ടിറങ്ങാം” എന്നാണ് ഒരു അഭിപ്രായം.

”ബിജിഎം ഒട്ടും സഹിക്കാന്‍ കഴിയില്ല, ജോജു ജോര്‍ജ് മികച്ച പ്രകടനം നടത്തിയെങ്കിലും എല്ലാം വെറുതെയായി. ഐശ്വര്യ രാജേഷിന്റെ കഥാപാത്രം മികച്ചതായെങ്കിലും കണ്‍വിന്‍സിംഗ് ആയില്ല. സിനിമയെ ഉയര്‍ത്തിയെടുക്കാന്‍ ആ കഥാപാത്രത്തിന് കഴിവ് ഉണ്ടായിരുന്നെങ്കിലും പാഴായി” എന്നാണ് ട്വിറ്ററില്‍ എത്തിയ ഒരു അഭിപ്രായം.

”മോശം തിരക്കഥ ആണെങ്കിലും ജോജുവിന്റെ ശക്തമായ പ്രകടനമാണ്. ശക്തമായ കഥാപാത്രങ്ങളാണെങ്കിലും ഉപയോഗപ്പെടുത്തിയിട്ടില്ല. ആദ്യ പകുതി യാഥാര്‍ഥ്യമായി തോന്നിയെങ്കില്‍ രണ്ടാം പകുതി സൈക്കോളജിക്കല്‍ ത്രില്ലര്‍ പോലെയാണ്. ഇത് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ശക്തമായൊരു തിരക്കഥ വേണമായിരുന്നു. ഐശ്വര്യ രാജേഷിന്റെ കഥാപാത്രത്തിന് ഒരുപാട് സ്‌കോപ് ഉണ്ടായെങ്കിലും പാഴായി” എന്നിങ്ങനെയാണ് മറ്റ് ചില അഭിപ്രായങ്ങള്‍.