ഗാന രചയിതാവ് വിനായക് ശശികുമാർ തിരക്കഥാകൃത്താവുന്നു; വെബ് സീരീസ് ഷോ റണ്ണറായി ജീത്തു ജോസഫ്

പുതുതലമുറയിലെ ശ്രദ്ധേയനായ ഗാനരചയിതാവ് വിനായക് ശശികുമാർ തിരക്കഥാകൃത്താവുന്നു. ‘സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ’ എന്ന വെബ് സീരീസിന് വേണ്ടിയാണ് വിനായക് ശശികുമാർ തിരക്കഥയൊരുക്കുന്നത്.

നവാഗതനായ സുമേഷ് നന്ദകുമാറാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. ജീത്തു ജോസഫ് ആണ് വെബ് സീരീസിന്റെ ഷോ റണ്ണർ ആയി പ്രവർത്തിക്കുന്നത്. സീരീസിന്റെ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു.

May be an image of 1 person and text

മൂത്തോൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപുവും ഹക്കീം ഷായുമാണ് സീരീസിൽ പ്രധാന വേഷത്തിലെത്തുന്നത്.

Read more

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് സീരീസ് പുറത്തുവരുന്നത്. നേരത്തെ കേരള ക്രൈം ഫയൽസ്, പേരില്ലൂർ പ്രീമിയർ ലീഗ് തുടങ്ങീ രണ്ട് മലയാളം സീരീസുകൾ ഹോട്ട്സ്റ്റാറിലൂടെ പുറത്തുവന്നിരുന്നു. മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന അണലി, നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന മധുവിധു, നിവിൻ പോളി നായകനാവുന്ന ഫാർമ്മ തുടങ്ങീ വെബ് സീരീസുകളുടെയും ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.