നിറകണ്ണുകളോടെ ജയറാം, മൗനിയായി മമ്മൂട്ടി, ഇന്നസെന്റിന്റെ വിയോഗം ഉള്‍ക്കൊള്ളാനാവാതെ താരങ്ങള്‍, വീഡിയോ

പ്രിയ നടന്‍ ഇന്നസെന്റിന്റെ വിയോഗ വാര്‍ത്തയില്‍ നൊമ്പരമടക്കാനാവാതെ മലയാള സിനിമാ താരങ്ങള്‍. ഇന്നസെന്റ് ദിവസങ്ങളായി ചികിത്സയില്‍ തുടര്‍ന്ന സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന ജയറാം മരണവാര്‍ത്ത അറിഞ്ഞതോടെ നിറകണ്ണുകളോടെയാണ് മടങ്ങിയത്.

ആശുപത്രിയിലുണ്ടായിരുന്ന ദിലീപും ഇന്നസെന്റിന്റെ വിയോഗത്തോടെ വികാരാധീനനായി. അതുല്യ നടന്റെ വിയോഗമറിഞ്ഞതോടെ പല പ്രമുഖ താരങ്ങളും ആശുപത്രിയിലേയ്ക്ക് എത്തി. മമ്മൂട്ടി, സുരാജ് വെഞ്ഞാറമൂട്, കുഞ്ചാക്കോ ബോബന്‍, ലാല്‍ എന്നീ പ്രമുഖതാരങ്ങളും നടനെ ഒരു നോക്ക് കാണാനായി എത്തിച്ചേര്‍ന്നു.

ഇന്നസെന്റിന്റെ മൃതദേഹം ഇന്ന് രാവിലെ 8 മുതല്‍ 11 മണിവരെ എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡയത്തില്‍ പൊതുദര്‍ശനത്തിന് വയ്കും. അതിന് ശേഷം ഉച്ചക്ക് ഒരു മണി മുതല്‍ 3.30 വരെ ജന്‍മ്മനാടായ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ഹാളിലും പൊതുദര്‍ശത്തിന് വയ്കും

അതിന് ശേഷം അദ്ദേഹത്തിന്റെ വസതിയായ പാര്‍പ്പിടത്തിലേക്ക കൊണ്ടു പോകും. അവിടെ വീട്ടുകാര്‍്ക്കും ബന്ധുക്കള്‍ക്കും ആദരാജ്ഞലിയര്‍പ്പിക്കാം അതിന് ശേഷം വൈകീട്ട് 5 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലായിരിക്കും അന്ത്യസംസ്‌കാര ചടങ്ങുകള്‍.