നികുതി വെട്ടിപ്പ്; പുഷ്പ 2 നിർമാതാക്കളുടെ വസതികളിൽ ആദായനികുതി വകുപ്പ് റെയ്‌ഡ്‌

അല്ലു അർജുൻ നായകനായ പുഷ്പ 2 ദി റൂളിൻ്റെ നിർമാതാക്കളുടെ വസതികളിൽ ആദായനികുതി വകുപ്പ് റെയ്‌ഡ്‌. പ്രൊഡ്യൂസർമാരായ മൈത്രി മൂവി മേക്കേഴ്സിന്റെ വസതികളിലാണ് റെയ്‌ഡ് നടത്തിയത്. നികുതി വെട്ടിപ്പ് നടന്നുവെന്ന സംശയത്തിലാണ് റെയ്‌ഡ് നടത്തിയതെന്നാണ് വിവരം. പുഷ്പ 2 ദി റൂൾ കൂടാതെ, ജനത ഗാരേജ്, പുഷ്‌പ: ദി റൈസ് എന്നിവയുൾപ്പെടെ നിരവധി സിനിമകൾ മൈത്രി പ്രൊഡക്ഷൻ ഹൗസ് നിർമ്മിച്ചിട്ടുണ്ട്. നവീൻ യേർനേനിയും രവിശങ്കറുമാണ് നിലവിൽ പ്രൊഡക്ഷൻ ഹൗസിന്റെ ഉടമകൾ.