50 കോടിയുടെ 'പ്രൈവറ്റ് ജെറ്റ്', നയന്‍താരയുടെ ലക്ഷ്വറി ലൈഫ്; സത്യാവസ്ഥ ഇതാണ്, വ്യക്തമാക്കി ഹാലോ എയര്‍വേയ്സ് ഉടമ

നയന്‍താരയുടെ ‘പ്രൈവറ്റ് ജെറ്റും’ ആഡംബര ജീവിതവും എന്നും ചര്‍ച്ചകളില്‍ നിറയാറുണ്ട്. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയായ നയന്‍താരയുടെ ആസ്തി എത്രയാണെന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കാറുള്ളത്. അതില്‍ ഒന്നാണ് 50 കോടിയുടെ താരത്തിന്റെ പ്രൈവറ്റ് ജെറ്റ്. എന്നാല്‍ താരത്തിന് പ്രൈവറ്റ് ജെറ്റ് ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് മറുപടി.

തെന്നിന്ത്യയില്‍ സെലിബ്രിറ്റികള്‍ക്ക് ആര്‍ക്കും പ്രൈവറ്റ് ജെറ്റ് ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹാലോ എയര്‍വേസ് സിഇഒ ഷോബി ടി. പോള്‍. നയന്‍താരയുമായി ബന്ധപ്പെട്ട് നടക്കാറുള്ള പ്രചാരണം വ്യാജമാണെന്ന് ഷോബി പറയുന്നത്. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഷോബി സംസാരിച്ചത്.

യഷ് ചാര്‍ട്ടഡ് ഫ്ളൈറ്റിലേ പോവുകയുള്ളൂ. വിജയ്‌യും സിമ്പുവുമെല്ലാം ജെറ്റുകളാണ് ഉപയോഗിക്കുന്നത് ചാര്‍ട്ട് ചെയ്യുന്നതാണ്. ഒരു സെലിബ്രിറ്റിക്കും സൗത്ത് ഇന്ത്യയില്‍ ജെറ്റ് ഇല്ല. സോഷ്യല്‍ മീഡിയയില്‍ നയന്‍താരയ്ക്ക് സ്വന്തമായി ജെറ്റുണ്ടെന്ന് പലപ്പോഴും കാണാറുണ്ട്. അത് ശരിയല്ല.

അവര്‍ നമ്മളെപ്പോലെ ആരെയെങ്കിലും വാടകയ്ക്കെടുക്കുന്ന വിമാനങ്ങള്‍ ആയിരിക്കും. ഡിജിസിഎയുടെ രേഖകള്‍ പ്രകാരം ഒരു സെലിബ്രിറ്റിക്കും സ്വന്തമായി ചാര്‍ട്ടഡ് ഫ്ളൈറ്റ് ഇല്ല. അവര്‍ ഏതെങ്കിലും കമ്പനിയില്‍ ഇന്‍വസ്റ്റ് ചെയ്ത്, സൈലന്റായി ഉടമസ്ഥത സ്വന്തമാക്കിയിട്ടുണ്ടോയെന്ന് അറിയില്ല എന്നാണ് ഷോബി പോള്‍ പറയുന്നത്.

Read more

മാത്രമല്ല, താരങ്ങളുടെ പ്രൈവറ്റ് ജെറ്റ് എന്ന് പറഞ്ഞു വരുന്ന സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ മിക്കതും വ്യാജമാണെന്നും ഷോബി വ്യക്തമാക്കുന്നുണ്ട്. നയന്‍താര മാത്രമല്ല, അല്ലു അര്‍ജുന്‍, ചിരഞ്ജീവി, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, നാഗാര്‍ജുന എന്നിവര്‍ക്കും പ്രൈവറ്റ് ജെറ്റ് ഉണ്ടെന്ന് ന്യൂസ് 18 അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.