'അമ്മ' സംഘടനയുമായി ബന്ധപ്പെട്ട് സ്ഥാനങ്ങൾ വഹിക്കാൻ ആഗ്രഹിക്കുന്നില്ല, ആർജ്ജവവുമുള്ള ഒരു പുതിയ യുവനിര ഇതിനായി കടന്നുവരട്ടെ; അൻസിബ ഹസൻ

‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട് സ്ഥാനങ്ങൾ വഹിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി നടി അൻസിബ ഹസൻ. പുതിയ തുടക്കങ്ങൾക്കായി വഴിമാറുന്നുവെന്നും മാറ്റം അനിവാര്യമാണെന്നും അത് കരുത്തുള്ള യുവതലമുറയിൽ നിന്നാകട്ടെ എന്നും അൻസിബ ഹസൻ പങ്കുവെച്ച ഫേസ്ബുക്ക് പോസിൽ പറയുന്നു. ഒപ്പം നിൽക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തിൽ എനിക്ക് ലഭിച്ച സ്ഥാനമാണ് എൻ്റെ ഏറ്റവും വലിയ പുരസ്കാരം എന്നും അൻസിബ ഹസൻ പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസമായിരുന്നു ‘അമ്മ സംഘടനയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വാർഷിക ബോഡിയിലെ തർക്കത്തിന് പിന്നാലെയാണ് താരസംഘടന ‘അമ്മ’യുടെ ഭരണസമിതിയിൽ നിന്ന് പ്രസിഡൻ്റ് ശ്വേത മേനോൻ ഉൾപ്പെടെ എല്ലാ അം​ഗങ്ങളും രാജിവെച്ചത്. അൻസിബ ഹസൻ നേതൃസ്ഥാനത്തേക്ക് വരണമെന്ന് മാല പാർവതി അടക്കമുള്ള ചില താരങ്ങൾ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി അൻസിബ ഹസൻ രംഗത്തെത്തുന്നത്.

തന്റെ ജീവിതയാത്രയിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് എന്ന് അൻസിബ ഹസൻ പറയുന്നു. അതിന് വാക്കുകൾ കൊണ്ട് നന്ദി പറയുന്നത് അപൂർണ്ണമായിരിക്കും. ‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട്, ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും, കരുണയും, ആർജ്ജവവുമുള്ള ഒരു പുതിയ യുവനിര ഇതിനായി കടന്നുവരട്ടെ എന്നും ഫേസ്ബുക്ക് പോസ്റ്റിൽ അൻസിബ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

സ്നേഹത്തിന് നന്ദി ♥️
പുതിയ തുടക്കങ്ങൾക്കായി വഴിമാറുന്നു, മാറ്റം അനിവാര്യമാണ്, അത് കരുത്തുള്ള യുവതലമുറയിൽ നിന്നാകട്ടെ…

പ്രിയപ്പെട്ടവരേ,
എന്റെ ജീവിതയാത്രയിൽ എനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ്. അതിന് വാക്കുകൾ കൊണ്ട് നന്ദി പറയുന്നത് അപൂർണ്ണമായിരിക്കും. ഒപ്പം നിൽക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തിൽ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് എൻ്റെ ഏറ്റവും വലിയ പുരസ്കാരം.
‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട്, ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും, കരുണയും, ആർജ്ജവവുമുള്ള ഒരു പുതിയ യുവനിര ഇതിനായി കടന്നുവരട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
സ്നേഹത്തോടെ,
അൻസിബ ഹസ്സൻ

Read more

May be an image of text that says "പ്രിയപ്പെട്ടവരേ, എൻ്റെ ജീവിതയാത്രയിൽ എനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ്. അതിന് വാക്കുകൾ കൊണ്ട് നന്ദി പറയുന്നത് അപൂർണ്ണമായിരിക്കും. ഒപ്പം നിൽക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തിൽ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് എൻ്റെ ഏറ്റവും വലിയ പുരസ്‌കാരം. ''അമ്മ' സംഘടനയുമായി ബന്ധപ്പെട്ട്, ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും, കരുണയും, ആർജ്ജവവുമുള്ള ഒരു പുതിയ യുവനിര ഇതിനായി കടന്നുവരട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. സ്‌നേഹത്തോടെ, അൻസിബ ഹസ്സൻ"