വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയത്തിൽ അഭിനയിക്കാത്തത് എന്തുകൊണ്ട് ? തുറന്നു പറഞ്ഞ് ധ്യാൻ

വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയത്തിൽ അഭിനയിക്കാത്തതെന്തുകെണ്ടെന്ന് തുറന്നു പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ. ജി‍ഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് ധ്യാൻ കാരണം പറഞ്ഞത്. ഹൃദയത്തിൽ എന്തുകൊണ്ട് ധ്യാൻ ശ്രീനിവാസനെ ചേട്ടൻ വിനീത് ശ്രീനിവാസൻ എന്ന ചോദ്യത്തിനായിരുന്നു ധ്യാൻ രസകരമായ മറുപടി നൽകിയത്.

കോളേജ് പയ്യനാകാൻ ശ​രീരം സമ്മതിക്കാത്ത കൊണ്ടാണ് ഹൃദയത്തിൽ അഭിനയിക്കാത്തതെന്നാണ് ധ്യാൻ മറുപടി നൽകിയത്. മൂന്ന് ഘട്ടമായാണ് ചിത്രത്തിൽ കഥ പറയുന്നത്. കോളേജ് കാലഘട്ടത്തിന് പറ്റിയ ശരീരമല്ല തന്റെത്. വെെശാഖിന്റെ പേരായിരുന്നു അദ്യം മനസ്സിൽ ഉണ്ടായിരുന്നത്.

ലവ് ആക്ഷൻ ഡ്രമയുടെ സമയത്ത് ഹൃദയത്തിൽ നായകനായി വെെശാഖിനെയായിരുന്നു തീരുമാനിച്ചത്. പ്രണവിന്റെ പേര് മനസ്സിലുണ്ടായിരുന്നെങ്കിലും നേരിട്ടു പരിചയമില്ലാരുന്നു. പീന്നിട് വെെശാഖിൽ പ്രണവ് നിന്നാണ് പ്രണവ് എന്ന തീരിമാനത്തിൽ എത്തിയത്.

പ്രണവിന് അത് കൃത്യമായി ചെയ്യാൻ പറ്റുമെന്നുള്ളകൊണ്ട് അത് തന്നെ ഫിക്സ് ചെയ്യ്യുകയും ചെയ്യ്തു. തീരയിൽ വന്നില്ലരുന്നങ്കിൽ ധ്യാൻ എന്ന അഭിനേതാവേ ഉണ്ടാകില്ലാരുന്നു. ചേട്ടനാണ് അഭിനയത്തിലേയ്ക്ക് കൊണ്ടുവന്നതെന്നും ധ്യാൻ പറഞ്ഞു.