തല്ലി ബോധംകെടുത്തി വാനിന്റെ പിറകിലിട്ട് പീഡിപ്പിച്ചു; ദുരനുഭവം വെളിപ്പെടുത്തി ഓസ്കാർ ജേതാവായ ഹോളിവുഡ് നടൻ

ഓസ്‌കാർ പുരസ്‌കാര ജേതാവായ ഹോളിവുഡ് നടനാണ് മാത്യു മക്കൗണെ.
ഡേസ്‌ഡ് ആൻഡ് കൺഫ്യൂസ്‌ഡ്, ഡല്ലസ് ബയേഴ്‌സ് ക്ലബ്, ഇന്റർസ്റ്റെല്ലാർ ടിവി സീരീസായ ട്രൂ ഡിറ്റക്‌ടീവ് എന്നിവയിലൂടെ പ്രശസ്‌തനാണ്.

ഇപ്പോഴിതാ കൗമാര പ്രായത്തിൽ താൻ പീഡനത്തിനിരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്  മാത്യു  . ഗ്രീൻ ലൈറ്റ് എന്ന ഓർമ്മക്കുറിപ്പിലൂടെയാണ് അദ്ദേഹം  ചൂഷണങ്ങളെ പറ്റി വെളിപ്പെടുത്തിയത്.

18-ാം വയസിൽ  പീഡനത്തിന് ഇരയായി. തല്ലി ബോധംകെടുത്തി വാനിന്റെ പിറകിലിട്ടാണ് ഒരു പുരുഷൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചത്.

എന്നാൽ  ജീവിതത്തിലെ ഇത്തരം  അനുഭവങ്ങൾ താനൊരു ഇരയാണെന്ന തോന്നൽ ഉണ്ടാക്കിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി .  കൂടുതൽ പോസിറ്റീവായി കാണാനാണ് ഇത്  പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.