ഇത് പൃഥ്വിയല്ല ജി. പി, അമ്പരന്ന് ആരാധകർ  !!

നടൻ അവതാരകൻ എന്ന നിലകളിൽ തിളങ്ങുന്ന ഒരു താരമാണ് ഗോവിന്ദ് പത്മസൂര്യ. താരം കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.

ഒറ്റനോട്ടത്തിൽ ആടുജീവിതത്തിലെ പൃഥ്വി എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള  പുതിയ ലുക്ക് ആണ് പുറത്തു വിട്ടിരിക്കുന്നത്. ലോക്ഡൗൺ ഇഫക്റ്റ് എന്നാണ് തന്റെ പുതിയ ലുക്കിനെ ജി.പി വിശേഷിപ്പിക്കുന്നത്.

പൃഥ്വിരാജ് ആണെന്നാണ് ഞാനോർത്തത്, എന്ന് നടി പേളി മാണി കമന്റ് ചെയ്തു. വന്ന് വന്ന് പൃഥ്വിരാജ് ആരാന്ന് അറിയാത്ത അവസ്ഥ ആയി എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്.