ഇഷ്ടതാരങ്ങളെ കാണുമ്പോള്‍ അവരുടെ കൂടെ നിന്ന് സെല്‍ഫി എടുക്കാനാണ് ആരാധകരുടെ ശ്രമം. അത്തരത്തില്‍ ഇഷ്ടതാരങ്ങളെ കണ്ടുമുട്ടുമ്പോഴും അവരോട് സംസാരിക്കാന്‍ സാധിക്കുന്നതും ഫോട്ടോ എടുക്കാന്‍ സാധിക്കുന്നതും ആരാധകരില്‍ ഉണ്ടാക്കുന്ന സന്തോഷം ചെറുതൊന്നുമല്ല. അത്തരത്തിലുള്ള സന്തോഷ പ്രകടനത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. പ്രഭാസിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ആരാധികയുടെ സന്തോഷപ്രകടനമാണ് വീഡിയോയില്‍.
കുറച്ചു ദിവസം മുമ്പ് അമേരിക്കയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിന് വേണ്ടി പ്രഭാസ് പോയിരുന്നു. അവിടെ ലൊസാഞ്ചലസിലെ വിമാനത്താവളത്തില്‍ വെച്ച് ഒരു പെണ്‍കുട്ടി പ്രഭാസിനൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതാണ് വിഡിയോയില്‍ ഉള്ളത്. താരത്തിന് അടുത്ത് എത്തി ഫോട്ടോ വേണമെന്ന് പെണ്‍കുട്ടി പറഞ്ഞപ്പോള്‍ പ്രഭാസ് ചിരിച്ചു കൊണ്ട് സമ്മതിച്ചു. ഒടുവില്‍ ആവേശം മൂത്തു ആ പെണ്‍കുട്ടി പ്രഭാസിന്റെ കവിളത്ത് ഒരു തട്ട് കൂടെ നല്‍കിയാണ് തുള്ളിച്ചാടി സ്ഥലം വിട്ടത്.
https://www.instagram.com/p/BuljAWkH44f/?utm_source=ig_web_copy_link
Read more
പെട്ടന്നുണ്ടായ ആരാധികയുടെ പ്രതികരണത്തില്‍ പ്രഭാസും അമ്പരന്നു. അപ്പോഴും ഒരു ചെറുചിരി തന്നെയായിരുന്നു പ്രഭാസിന്റെ മുഖത്ത്. പിന്നീട് മറ്റ് ആരാധകര്‍ക്കൊപ്പവും പ്രഭാസ് ഫോട്ടോയ്ക്ക് പോസ് പെയ്തു. സഹോയാണ് പ്രഭാസിന്റെ പുതിയ ചിത്രം. 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഓഗസ്റ്റില്‍ തിയേറ്ററുകളിലെത്തും.