"ഇപ്പോള്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും ടീനേജ് പടം ചെയ്യാനാവില്ല, അങ്ങനെ പുതിയ ആള്‍ക്കാരെ വച്ചെടുത്തു, ന്യൂജെന്‍ എന്ന് പേരുമിട്ടു": ഫാസില്‍

ന്യൂജെന്‍ ചിത്രങ്ങളെക്കുറിച്ച് മനസ്സുതുറന്ന് സംവിധായകന്‍ ഫാസില്‍. മറ്റൊരു പേര് കണ്ടുപിടിക്കാനാവാത്തത് കൊണ്ട് അങ്ങനെ വിളിക്കുന്നുവെന്ന് മാത്രമെന്നും അല്ലാതെ സിനിമയില്‍ എന്തെങ്കിലും മാറ്റം വന്നതായി തനിക്ക് തോന്നുന്നില്ലെന്നും ഫാസില്‍ വ്യക്തമാക്കി.

ഫാസിലിന്റെ മഞ്ഞില്‍ വിരിഞ്ഞപൂക്കള്‍ വളരെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. തികച്ചും പരീക്ഷണമായി ഒരുക്കിയ ചിത്രം. അത്തരം ഒരു ചിത്രത്തെ ന്യൂജെന്‍ എന്ന് വിളിക്കാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിനായിരുന്നു സംവിധായകന്റെ പ്രതികരണം.

കാലം പോകുംതോറും ഓരോരുത്തരും പുതിയ പുതിയ രീതിയിലേക്ക് വരും. പക്ഷേ സിനിമയുടെ ആ സിംഹാസനം എപ്പോഴും അവിടെ കിടക്കും. ഇപ്പോള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ടീനേജ് പടം ചെയ്യാനാവില്ല. അപ്പോള്‍ പുതിയ ആളുകളെ വെച്ച് ചെയ്യാന്‍ തുടങ്ങി അതിന് ന്യൂജെന്‍ എന്ന പേരുമിട്ടു. ഫ്‌ലാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.