മലയാളത്തിലെ ക്യൂട്ട് താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസിമും. ഇന്ന് ഇവരുടെ അഞ്ചാം വിവാഹ വാര്‍ഷികമാണ്. 2014 ഓഗസ്റ്റ് 21 നായിരുന്നു ഇരുവരുടെയും വിവാഹം. ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തില്‍ ഭാര്യ ഭര്ത്താക്കന്മാരായി ഒന്നിച്ചഭിനയിച്ചതിന് ശേഷമായിരുന്നു ഇരുവരും ജീവിതത്തിലും ഒന്നായത്. അഞ്ചാം വിവാഹ വാര്‍ഷിക ദിനത്തിന്റെ സന്തോഷം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുകയാണ് നസ്രിയ.
“ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് 5 വര്‍ഷം. എനിക്കിത് വിശ്വസിക്കാനാവുന്നില്ല. ഇനിയും ഒരുപാട് വര്‍ഷം ഒന്നിച്ചു മുന്നോട്ടു പോകാനുണ്ട്.” നസ്രിയ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് നസ്രിയയുടെ കുറിപ്പ്.
Read more
വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ബ്രേക്കെടുന്ന നസ്രിയ അഞ്ജലി മേനോന് ചിത്രം കൂടെയിലൂടെയാണ് തിരിച്ചെത്തിയത്. വിവാഹം കഴിഞ്ഞ് നാല് വര്‍ഷത്തിന് ശേഷമായിരുന്നു ഇത്. കൂടെയ്ക്ക് ശേഷം താരത്തിന്റേതായി എത്തുന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അന്‍വര്‍ റഷീദ് ചിത്രമായ ട്രാന്‍സിലൂടെ ഇരുവരും വീണ്ടും ഒരുമിക്കുകയാണ്. ക്രിസ്മസ് റിലീസായി ചിത്രം എത്തുമെന്നാണ് കരുതുന്നത്.