ഇനി അബ്രാം ഖുറേഷിയുടെ വിളയാട്ടം; 'എമ്പുരാൻ' ഏറ്റവും പുതിയ അപ്ഡേറ്റ്

മലയാളത്തിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തു വന്നിരിക്കുകയാണ്.

നാളെ അഞ്ച് മണിക്ക് ‘എമ്പുരാൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിടുമെന്നാണ് ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

ഡൽഹിയിൽ വെച്ചാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ട് ചെയ്യുന്നത്. 2019 ൽ ഇറങ്ങിയ ആദ്യ ഭാഗം ലൂസിഫർ വൻ വിജയമായതോടെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലായിരുന്നു മോഹൻലാൽ ആരാധകർ. സ്റ്റീഫൻ നെടുംമ്പള്ളിയിൽ നിന്നും അബ്രാം ഖുറേഷിയിലേക്കുള്ള പരിണാമമായിരുന്നു ലൂസിഫർ.

ഇരുപതോളം രാജ്യങ്ങളിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. കൂടാതെ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. മുരളി ഗോപി തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്

Read more

ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാര്യർ, ഇന്ദ്രജിത്ത് തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കൂടാതെ നിരവധി വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അടുത്ത വർഷമായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്.