തീവണ്ടിക്ക് ശേഷം എടക്കാട് ബറ്റാലിയനിലൂടെ ടോവിനോ തോമസും സംയുക്ത മേനോനും വീണ്ടും ഒന്നിക്കുന്നു, മോഷന്‍ പോസ്റ്റര്‍ പുറത്ത്

ടോവിനോ തോമസ്, സംയുക്ത മേനോന്‍ എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമായ “എടക്കാട് ബറ്റാലിയന്‍ 06” എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഫഹദ് ഫാസില്‍ തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ടു. പി. ബാലചന്ദ്രന്റെ തിരക്കഥയില്‍ നവാഗതനായ സ്വപ്നേഷ് ഗ നായരാണ് സിനിമ സംവിധാനം ചെയുന്നത്.

റൂബി ഫിലിംസുമായി ചേര്‍ന്ന് കാര്‍ണിവല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കൈലാസ് മേനോന്‍ സംഗീതവും സിനു സിദ്ധാര്‍ത്ഥ് ക്യാമറയും നിര്‍വഹിക്കുന്നു. തീവണ്ടി എന്ന വിജയ ചിത്രത്തിന് ശേഷം ടൊവിനോ തോമസും സംയുക്ത മേനോനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06.

Read more