വീണ്ടും ടൊവീനോയും സംയുക്തയും; 'എടക്കാട് ബറ്റാലിയന്‍ 06'ന്റെ ഫസ്‌ററ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് മമ്മൂട്ടി

ടോവിനോ തോമസ്, സംയുക്ത മേനോന്‍ എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമായ “എടക്കാട് ബറ്റാലിയന്‍ 06” എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ടു. പി. ബാലചന്ദ്രന്റെ തിരക്കഥയില്‍ നവാഗതനായ സ്വപ്‌നേഷ്  നായരാണ് സിനിമ സംവിധാനം ചെയുന്നത്.

കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും റൂബി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.നവാഗതനായ സ്വപ്നേഷ് കെ.നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൈലാസ് മേനോന്‍ സംഗീതവും സിനു സിദ്ധാര്‍ത്ഥ് ക്യാമറയും നിര്‍വഹിക്കുന്നു.

കാര്‍ണിവല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. പി.ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കമ്മട്ടിപ്പാടം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പി.ബാലചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.

Read more

edakkad battalion 06 first look poster,edakkad battalion 06 poster,tovino thomas,tovino thomas edakkad battalion 06 first look poster,edakkad battalion 06 malayalam film,edakkad battalion 06 movie