മണവാട്ടിയായി സംയുക്ത, മണവാളനായി ടൊവീനോ; തകര്‍പ്പന്‍ ചുവടുകളുമായി ഷെഹ്നായി സോങ് ടീസര്‍, യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം നേടി ഗാനം

Advertisement

ടൊവീനോ തോമസും സംയുക്ത മേനോനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘എടക്കാട് ബറ്റാലിയന്‍ 06’ലെ രണ്ടാമത്തെ സോങ് ടീസര്‍ പുറത്ത്. കൈലാസ് മേനോന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ‘ഷെഹ്നായി’ എന്ന ഗാനത്തിന്റെ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നത്.

മനു മഞ്ജിത്തിന്റെ വരികള്‍ സിത്താര കൃഷ്ണകുമാറും യാസിന്‍ നിസാറും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ ടീസര്‍ യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ 31ാം സ്ഥാനത്ത് ഇടംനേടിയിരിക്കുകയാണ്. നേരത്തെ എത്തിയ ‘നീ ഹിമ മഴയായ്’ എന്ന ഗാനവും ഹിറ്റായിരുന്നു.

പി. ബാലചന്ദ്രന്റെ തിരക്കഥയില്‍ നവാഗതനായ സ്വപ്‌നേഷ് നായരാണ് ചിത്രം സംവിധാനം ചെയുന്നത്. കാര്‍ണിവല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. ചിത്രത്തില്‍ പട്ടാളക്കാരനായാണ് ടൊവീനോ എത്തുന്നത്.