ചില കാരണങ്ങളാല്‍ നമ്മള്‍ ഒരുമിച്ച് ഫോട്ടോ എടുക്കാറില്ല, ജന്മദിനാശംസകള്‍ ഷാനു; ഫഹദിന് ആശംസകളുമായി ദുല്‍ഖറും പൃഥ്വിരാജും

പ്രിയപ്പെട്ട സുഹൃത്ത് ഫഹദ് ഫാസലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും. ഫഹദ് ഫാസിലിന്റെ 38-ാം ജന്മദിനമാണിന്ന്. “”ജന്മദിനാശംസകള്‍ ഷാനു”” എന്നാണ് ഫഹദിനും നസ്രിയക്കും സുപ്രിയക്കും ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് പൃഥ്വിരാജ് കുറിച്ചത്.

പ്രിയപ്പെട്ട ഷാനുവിന് ആശംസകളുമായി ദുല്‍ഖറും രംഗത്തെത്തി. “”ജന്മദിനാശംസകള്‍ ഷാനു. ചില കാരണങ്ങളാല്‍ നമ്മള്‍ ഒരുമിച്ച് ഫോട്ടോയെടുക്കാറില്ല. നമ്മുടേത് അത്ഭുതകരമായ യാത്രയാണ്, കുട്ടികളായിരുന്നപ്പോഴും കോളജില്‍ എത്തിയപ്പോഴും സുഹൃത്തുക്കളായിരുന്നു, ഇപ്പോള്‍ ഒരേ മേഖലയില്‍ നടന്‍മാരായും എത്തി നില്‍ക്കുന്നു.””

https://www.facebook.com/PrithvirajSukumaran/posts/3166748386713537

“”എല്ലായ്‌പ്പോഴും എന്ന പോലെ നിന്നെയും നച്ചുവിനെയും സ്‌നേഹിക്കുകയും കുടുംബത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. പലതും നടക്കുന്ന ഈ സാഹചര്യത്തില്‍ ഒരു സ്‌പെഷ്യല്‍ ജന്മദിനമാണെന്ന് പ്രതീക്ഷിക്കുന്നു”” എന്നാണ് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

https://www.facebook.com/DQSalmaan/posts/2654316891337439

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാള സിനിമയില്‍ ഏറെ ആരാധകരെ സൃഷ്ടിച്ച താരമാണ് ഫഹദ് ഫാസില്‍. കൈയെത്തും ദൂരത്ത് ആണ് ഫഹദിന്റെ ആദ്യ ചിത്രം. സിനിമയിലേക്കുള്ള രണ്ടാം വരവിലാണ് താരം ഏറെ ശ്രദ്ധേയനായത്. തമിഴ് സിനിമയിലും താരം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.