ജോർജ്‌കുട്ടി തിരിച്ചു വരുന്നത് എന്തിന്? തുറന്നു പറഞ്ഞ് ജീത്തു ജോസഫും മോഹൻലാലും

സൂപ്പർ ഹിറ്റ് മോഹൻലാൽ ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ കഥയെ കുറിച്ച് ഏവരും ആകാംക്ഷാഭരിതരാണ്.

ജോർജ്‌കുട്ടി എന്ന മോഹൻലാൽ കഥാപാത്രം ഈ രണ്ടാം ഭാഗത്തിലൂടെ തിരിച്ചു വരുന്നതെന്തിന് എന്ന ചോദ്യത്തിന് ഇപ്പോൾ  ഉത്തരം നൽകുകയാണ് മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും

ദൃശ്യം എന്ന ചിത്രത്തിന്റെ കഥ അവസാനിച്ചിട്ടില്ലായിരുന്നു എന്നും ജോർജ്‌കുട്ടിക്കും കുടുംബത്തിനും പിന്നീട് എന്ത് സംഭവിച്ചു എന്ന ചോദ്യവുമാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തേക്കു എത്തിച്ചത് എന്നും മോഹൻലാൽ, ജീത്തു ജോസഫ് എന്നിവർ പറയുന്നു.

Read more

രണ്ടാം ഭാഗം ഒരു ഇമോഷണൽ ഫാമിലി ഡ്രാമ ആണെന്നും ജീത്തു ജോസഫ് പറഞ്ഞു.  ഇപ്പോൾ തൊടുപുഴയിൽ അവസാനഘട്ട ചിത്രീകരണത്തിലാണ് ദൃശ്യം 2 .