ഒരു ലൈസന്‍സ് ഉണ്ടാക്കി വെച്ച പൊല്ലാപ്പ്; സൂപ്പര്‍ താരവും ആരാധകനും നേര്‍ക്കുനേര്‍

പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം “ഡ്രൈവിംഗ് ലൈസന്‍സ്” ഇന്ന് തിയേറ്ററുകളിലെത്തുന്നു. സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രനായി പൃഥ്വിരാജും, അദ്ദേഹത്തിന്റെ കടുത്ത ആരാധകനും എന്നാല്‍ ഒട്ടും വിട്ടുവീഴ്ച്ചയ്ക്കൊരുക്കമല്ലാത്ത വെഹിക്കിള്‍ ഇന്‍സ്പെക്ടറായി സുരാജും എത്തുന്നു.

ജീന്‍ പോള്‍ ലാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ലക്ഷ്വറി കാറുകളോട് ആഭിമുഖ്യമുള്ള സിനിമാതാരമായാണ് പൃഥ്വിരാജ് എത്തുന്നത്. പൃഥിയുടെയും സുരാജിന്റെ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ ആധാരം. ദീപ്തി സതി, മിയ ജോര്‍ജ് എന്നിവരാണ് നായികമാരായി എത്തുന്നത്. പൃഥിരാജിന്റെ ഭാര്യയായാണ് ദീപ്തി വേഷമിടുന്നത്.

സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അലക്‌സ് ജെ പുളിക്കലാണ്. പൃഥിരാജ് പ്രൊഡക്ഷന്‍സിനൊപ്പം ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.