മുഖം മുഴുവന്‍ ചായം പൂശിയ 'കൃഷ്ണന്‍കുട്ടി' ആരാണ്? രഹസ്യം പുറത്തുവിട്ട് സംവിധായകന്‍ സൂരജ് ടോം

വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ ഇയ്യപ്പനും ഒന്നിച്ച “കൃഷ്ണന്‍കുട്ടി പണി തുടങ്ങി” ചിത്രത്തിലെ രഹസ്യം പുറത്തുവിട്ട് സംവിധായകന്‍ സൂരജ് ടോം. മുഖത്ത് മുഴുവന്‍ ചായം പൂശി കൃഷ്ണന്‍കുട്ടി എന്ന കഥാപാത്രമായി വേഷമിട്ട താരത്തെയാണ് സംവിധായകന്‍ പരിചയപ്പെടുത്തിയിരിക്കുന്നത്.

നടന്‍ ശ്രീകാന്ത് മുരളിയാണ് കൃഷ്ണന്‍കുട്ടിയായി ചിത്രത്തില്‍ എത്തിയത്. മലയാള സിനിമയില്‍ സ്വഭാവ നടനായി ശ്രദ്ധ നേടിയ താരമാണ് ശ്രീകാന്ത് മുരളി. ചതുര്‍മുഖം, എബി, വൈറസ്, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങളില്‍ ശ്രീകാന്ത് മുരളി വേഷമിട്ടിട്ടുണ്ട്.

സീ കേരള ചാനലിലൂടെയാണ് കൃഷ്ണന്‍കുട്ടി പണി തുടങ്ങി റിലീസായത്. കോമഡി ഹൊറര്‍ ത്രില്ലറായി എത്തിയ ചിത്രത്തില്‍ ഉണ്ണിക്കണ്ണന്‍ എന്ന ഹോം നഴ്സ് ആയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ വേഷമിടുന്നത്. ഉണ്ണിക്കണ്ണന്റെ ജീവിതത്തില്‍ അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

May be a close-up of 1 person and beard

Read more

എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിന് ശേഷം സൂരജ് ടോമും, നിര്‍മ്മാതാവ് നോബിള്‍ ജോസും വീണ്ടും ഒന്നിച്ച സിനിമയാണിത്. ഇഫാര്‍ മീഡിയ റാഫി മതിര അവതരിപ്പിച്ച ചിത്രം നിര്‍മ്മിച്ചത് പെപ്പര്‍കോണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ നോബിള്‍ ജോസ് ആണ്.