അന്ന ബെന്നിനെ കേന്ദ്രകഥാപാത്രമാക്കി മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ചിത്രമാണ് ഹെലൻ. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഹെലന്റെ നിർമ്മാതാവ് വിനീത് ആയിരുന്നു
അന്നയുടെ കഥാപാത്രം ഒരു അവസരത്തിൽ ഫ്രീസറിൽ പെട്ടുപോകുന്നതും തുടർന്ന് രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങളുമൊക്കെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിയിരുന്നു.
ഇപ്പോഴിതാ ഹെലൻ എത്ര വിളിച്ചിട്ടും ആ വാതിൽ തുറക്കാത്തതിന്റെ പിന്നിലെ കറുത്ത കരങ്ങളെ തുറന്നുകാട്ടി സംവിധായകൻ മാത്തുക്കുട്ടി രംഗത്തെത്തിയിരിക്കുകയാണ്.
ഹെലൻ വാതിൽ തുറക്കാൻ ശ്രമിക്കുമ്പോൾ തുറന്നു പോകാതിരിക്കാനായി തള്ളിപ്പിടിച്ചിരിക്കുന്ന അസിസ്റ്റൻ്റ് ഡയക്ടറുടെ ചിത്രം പങ്കവെച്ചു കൊണ്ടാണ് സംവിധായകൻ വാക്കുകൾ കുറിച്ചിരിക്കുന്നത്.