'പ്രിയപ്പെട്ട സംവിധായകനില്‍ നിന്നും അപൂര്‍വ്വ ചിത്രം'; കുങ്ഫു മാസ്റ്ററിനെ കുറിച്ച് തണ്ണീര്‍ മത്തന്‍ സംവിധായകന്‍

എബ്രിഡ് ഷൈന്‍ ചിത്രം “ദി കുങ്ഫു മാസ്റ്റര്‍” ഗംഭീര പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തെ കുറിച്ച് “തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍” സംവിധായകന്‍ ഗിരീഷ് എ.ഡി പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുന്നത്.

“”കുങ്ഫു മാസ്റ്റര്‍” പ്രിയപ്പെട്ട സംവിധായകന്റെ അപൂര്‍വ്വ ചിത്രം”” എന്നാണ് ഗിരീഷ് അഭിപ്രായപ്പെടുന്നത്. നേരത്തെ നിവിന്‍ പോളി, സജീവ് പാഴൂര്‍ എന്നിവരും ചിത്രത്തിന് അഭിനന്ദനുമായി രംഗത്തെത്തിയിരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ കുങ്ഫു എന്ന മാര്‍ഷ്യല്‍ ആര്‍ട്സിനു പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്.

പൂമരത്തിലൂടെ മലയാള സിനിമയിലെത്തിയ നീത പിള്ള പ്രധാന വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തില്‍ ജിജി സ്‌കറിയ, സനൂപ് എന്നിവരും ഗംഭീര പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. ഫുണ്‍ ഓണ്‍ ഫ്രെയിംസിന്റെ ബാനറില്‍ ഷിബി തെക്കുംപുറമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്