റോബിന് പിന്നാലെ ദില്‍ഷയും മലയാള സിനിമയിലേക്ക് ; നായകന്‍ അനൂപ് മേനോന്‍

മലയാള സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങി ദില്‍ഷ പ്രസന്നന്‍. ബിഗ് ബോസിലെ സഹമത്സരാര്‍ത്ഥിയായ റോബിന്‍ രാധാകൃഷ്ണന്‍ സിനിമാ അരങ്ങേറ്റം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ദില്‍ഷയും പുതിയ ചിത്രം പ്രഖ്യാപിക്കുന്നത്. ‘ഓ സിന്‍ഡ്രല്ല’ എന്ന അനൂപ് മേനോന്‍ ചിത്രത്തില്‍ നായികയായാണ് തുടക്കം.

അജു വര്‍ഗീസും അനൂപ് മേനോനുമാണ് മറ്റ് പ്രധന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.’ഇവിടെ ഞാനെന്റെ അരങ്ങേറ്റ ചിത്രം ‘ഓ സിന്‍ഡ്രെല്ല’ പ്രഖ്യാപിക്കുന്നു.. ആദ്യം എല്ലാറ്റിനും ദൈവത്തോട് നന്ദി പറയുന്നു. ഒപ്പം എന്നെ ഈ ഇന്‍ഡസ്ട്രിയിലേക്ക് സ്വാഗതം ചെയ്തതിന് മഹാദേവന്‍ തമ്പിക്ക് നന്ദി.

ഈ മനോഹരമായ തുടക്കത്തിന്, എന്നില്‍ വിശ്വാസമര്‍പ്പിച്ചതിനും എന്നെ നയിച്ചതിനും അനൂപ് മേനോന് നന്ദി. നിങ്ങള്‍ ഒരു നല്ല മനുഷ്യനാണ്.. എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ എല്ലാ പിന്തുണയും വേണം,’ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ദില്‍ഷ കുറിച്ചു.

ബിഗ് ബോസ് മലയാളം പതിപ്പിന്റെ കഴിഞ്ഞ സീസണിലെ ടൈറ്റില്‍ ജേതാവാണ് ദില്‍ഷ. രാവണയുദ്ധം’ എന്നാണ് റോബിന്‍ രാധാകൃഷ്ണന്‍ പ്രഖ്യാപിച്ച ചിത്രത്തിന്റെ പേര്. തിരക്കഥയും സംവിധാനവും റോബിന്‍ തന്നെയാണ്. ഒപ്പം നായകനായും അഭിനയിക്കും.