ഫാഷനല്ല, മേനിപ്രദര്‍ശനം'; നോറ ഫത്തേഹിക്ക് എതിരെ സൈബര്‍ സദാചാരവാദികള്‍

 

ഗ്ലാമറസ്സായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട നടി നോറ ഫത്തേഹിക്കെതിരെ സൈബര്‍ സദാചാരവാദികളുടെ വിമര്‍ശനം. ഫാഷന്‍ എന്ന ലേബലില്‍ എന്തു വൃത്തികേടും കാണിക്കാമെന്ന് ധരിക്കരുതെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു.

മുംബൈയില്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു നോറ. ഈ വീഡിയോയും ചിത്രങ്ങളും വൈറലായതോടെയാണ് നടിക്കു നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

മൊറോക്കന്‍- കനേഡിയന്‍ നര്‍ത്തകിയായ നോറ, റോറര്‍: ടൈഗേര്‍സ് ഓഫ് സുന്ദര്‍ബന്‍സ് എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ടതാരമാകുന്നത്. ഇന്ത്യക്കാരിയല്ലെങ്കിലും ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ച നോറയ്ക്ക് ഇന്ത്യയില്‍ എമ്പാടും നിരവധി ആരാധകരുണ്ട്.

ബാഹുബലി, കിക്ക് 2, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളിലെ നടിയുടെ ഐറ്റം ഡാന്‍സും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.