ആരാധകരുടെ കാത്തിരിപ്പിന് വിട, ധ്രുവനച്ചത്തിരം തിയേറ്ററുകളിലേക്ക്

ഏറെ നാളത്തെ ചിയാന്‍ വിക്രം ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു. ഒടുവില്‍ നടന്റെ ‘ധ്രുവനച്ചത്തിരം’തീയേറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയ്ക്കായി അധികം കാത്തിരിക്കേണ്ടി വരില്ല എന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഗൗതം മേനോന്‍ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട വര്‍ക്കുകള്‍ പൂര്‍ത്തിയായെന്നും ഉടന്‍ പ്രേക്ഷകരിലേക്ക് എത്തുമെന്നുമാണ് ടീം പറയുന്നത്.

മാര്‍ച്ച് മാസം റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം വിക്രമിന്റേതായി റിലീസിനെത്തുന്ന ആദ്യ സിനിമയാണ് ധ്രുവനച്ചത്തിരം. ചിത്രത്തിന്റെ വിതരണം ഉദയനിധി സ്റ്റാലിനാണ്. 2016ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ചില സാങ്കേതിക തടസങ്ങളാല്‍ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ഏഴ് രാജ്യങ്ങളിലായാണ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. ഒരു ഗാങ്സ്റ്റര്‍ ചിത്രമായാണ് ധ്രുവനച്ചത്തിരം എത്തുക.

Read more

സ്പൈ ത്രില്ലറായ ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. വിക്രമിന് പുറമെ ഐശ്വര്യ രാജേഷ്, ഋതു വര്‍മ, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്ത് കുമാര്‍, ദിവ്യദര്‍ശിനി, മുന്ന, സതീഷ് കൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.