സ്വന്തം വീട്ടുകാരെയല്ലാതെ ആരെയും വിശ്വസിക്കരുത്: തുറന്നുപറഞ്ഞ് ദിയ കൃഷ്ണ

അഹാനയുടെ സഹോദരിമാരിലൊരാളാണ് ദിയ കൃഷ്ണ. ദിയ കാമുകനുമായി പിരിഞ്ഞുവെന്ന വാര്‍ത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലുണ്ടായിരുന്നു ഇപ്പോഴിതാ ഇവരുടെ ചില പ്രതികരണങ്ങള്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ശരിവെക്കുകയാണ് . കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ദിയ എത്തിയിരുന്നു.

ജീവിതത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പഠിച്ച പാഠങ്ങള്‍ എന്തൊക്കെയാണ്? ആ പാഠങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കിയിട്ടുണ്ടോ? എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് ദിയ നല്‍കിയ മറുപടി കുടുംബത്തെയല്ലാതെ വേറെ ആരേയും വിശ്വസിക്കരുതെന്നായിരുന്നു.

അതിന് പിന്നാലെ ദിയ ആരേയാണ് ഇപ്പോള്‍ ഡേറ്റ് ചെയ്യുന്നത് എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി. ആരേയുമില്ല, സിംഗിള്‍ ആസ് എ പ്രിംഗിള്‍ എന്നായിരുന്നു ദിയയുടെ മറുപടി.
ഏറെനാളുകളായി ദിയ കൃഷ്ണയും സുഹൃത്ത് വൈഷ്ണവും പ്രണയത്തിലായിരുന്നു.

അഹാനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ആരാധകര്‍ക്കും സുപരിചിതനായിരുന്നു വൈഷ്ണവ്. സൗൃഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സജീവമായപ്പോള്‍ വൈഷ്ണവ് തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്.