വിപ്ലവം തീർക്കാൻ 'ക്യാപ്റ്റൻ മില്ലർ'; പുറകിൽ വ്ലാദമിർ ലെനിൻ; ഏറ്റവും പുതിയ അപ്ഡേറ്റ്

അരുൺ മാതേശ്വരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം ‘ക്യാപ്റ്റൻ മില്ലറി’ലെ ഒരു ചിത്രം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

റഷ്യൻ വിപ്ലവ നായകൻ വ്ലാദമിർ ലെനിന്റെ ചുമർചിത്രത്തിനടുത്ത് ഉടുക്കുമായി നിൽക്കുന്ന ധനുഷിന്റെ ചിത്രം പങ്കുവെച്ചയുടനെ തന്നെ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരുന്നു. ജി. വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രത്തിലെ ഗാനം വരും ദിവസങ്ങളിൽ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

View this post on Instagram

A post shared by Dhanush (@dhanushkraja)

സത്യ ജ്യോതി ഫിലിംസിന്‍റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. മദന്‍ കാര്‍ക്കിയാണ് ക്യാപ്റ്റന്‍ മില്ലറിന്‍റെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Read more

ഛായാഗ്രഹണം സിദ്ധാര്‍ഥ നൂനി, എഡിറ്റിംഗ് നഗൂരന്‍ രാമചന്ദ്രന്‍.
ശിവ രാജ്കുമാര്‍, സുന്ദീപ് കിഷന്‍, ജോണ്‍ കൊക്കെന്‍, എഡ്വാര്‍ഡ് സോണന്‍ബ്ലിക്ക്, നിവേദിത സതീഷ്, വിനോദ് കിഷന്‍, നാസര്‍, എലങ്കോ കുമരവേല്, വിജി ചന്ദ്രശേഖര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.