‘ലുക്ക് ഉണ്ടെന്നേയുള്ളു ഞാന്‍ വെറും ഊളയാണ്’; ചിരിപ്പിച്ച് പൃഥ്വിരാജ്, ബ്രദേഴ്‌സ് ഡേ ടീസര്‍

കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയുടെ ടീസര്‍ റിലീസ് ചെയ്തു. പൃഥ്വിരാജ് നായകനാകുന്ന ചിത്രം ഒരു കോമഡി ആക്ഷന്‍ എന്റെടെയ്നറായിരുക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ചിത്രത്തില്‍ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ കാറ്ററിങ് തൊഴിലാളിയുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. റോണി എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ജിത്തു ദാമോദര്‍, സംഗീതം 4മ്യിൂസിക്‌സ്, എഡിറ്റിംഗ് അഖിലേഷ് മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്, കോ പ്രൊഡ്യൂസര്‍ ജസ്റ്റിന്‍ സ്റ്റീഫന്‍.

ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റ്യന്‍, വിജയരാഘവന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, കോട്ടയം നസീര്‍, പ്രയാഗ മാര്‍ട്ടിന്‍, മിയ ജോര്‍ജ്ജ്, തമിഴ് നടന്‍ സച്ചിന്‍ തുടങ്ങിയ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ഈ ചിത്രം ഓണത്തിന് തിയെറ്ററുകളിലെത്തും.