മമ്മൂട്ടി ഒറ്റയ്ക്കല്ല, ഒപ്പം ബാലയ്യയും രണ്‍വീറും ഉണ്ട്; ബോക്‌സ് ഓഫീസില്‍ തീപാറും.. പത്ത് സിനിമകള്‍ ഒരേ ദിവസം റിലീസിന്

ഈ വര്‍ഷം അവസാനിക്കാന്‍ ഒരു മാസം മാത്രം ബാക്കിയിരിക്കെ തിയേറ്ററുകളില്‍ സിനിമകളുടെ ബഹളം. ഇന്ത്യന്‍ സിനിമയില്‍ ഏറെ ശ്രദ്ധേയമായ റിലീസുകളാണ് ഡിസംബറില്‍ വരാനിരിക്കുന്നത്. ഡിസംബര്‍ 5ന് വിവിധ ഭാഷകളിലായി പത്ത് സിനിമകളാണ് തിയേറ്ററുകളില്‍ എത്തുന്നത്. മമ്മൂട്ടിയുടെ ‘കളങ്കാവല്‍’ അടക്കമുള്ള മലയാള ചിത്രങ്ങള്‍ക്കൊപ്പം തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ നിന്നും വലിയ സിനിമകളാണ് റിലീസിന് ഒരുങ്ങുന്നത്.

മമ്മൂട്ടി-വിനായകന്‍ ചിത്രം കളങ്കാവല്‍ ആണ് സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന റിലീസ്. ജിതിന്‍ കെ ജോസിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രത്തില്‍ നെഗറ്റീവ് റോളിലാണ് മമ്മൂട്ടി എത്തുന്നത്. പൊലീസ് ഓഫീസര്‍ ആയാണ് വിനായകന്‍ വേഷമിടുന്നത്. ഇന്ദ്രജിത്തിനെ നായകനാക്കി ജിതിന്‍ സുരേഷ് സംവിധാനം ചെയ്ത ‘ധീരം’ സിനിമയും ഇതേ ദിവസം എത്തും.

Kalamkaval (2025) - Movie | Reviews, Cast & Release Date in Kollam-  BookMyShow

അര്‍ജുന്‍ അശോകന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ധ്രുവന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് വാസുദേവ് സംവിധാനം ചെയ്ത ‘ഖജുരാഹോ ഡ്രീംസ്’, ഗോകുല്‍ സുരേഷ്, ലാല്‍, ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയറാം കൈലാസ് സംവിധാനം ചെയ്ത ‘അമ്പലമുക്കിലെ വിശേഷങ്ങള്‍’ എന്ന ചിത്രവും ഡിസംബര്‍ അഞ്ചിന് എത്തും.

Why Akhanda 2 Hype Feels Underwhelming Before Release

ഈ മലയാള ചിത്രങ്ങള്‍ക്കൊപ്പം അതേ ദിവസം നന്ദമൂരി ബാലകൃഷ്ണയുടെ ‘അഖണ്ഡ 2’വും തിയേറ്ററുകളിലെത്തും. കേരളത്തില്‍ ബാലകൃഷ്ണയുടെ ‘അഖണ്ഡ’ ഹിറ്റ് ആയിരുന്നു. അതിനാല്‍ തന്നെ രണ്ടാം ഭാഗമായ അഖണ്ഡ 2 കാണാനും പ്രേക്ഷകര്‍ ഉണ്ടാകും. ഇതിനൊപ്പം രണ്‍വീര്‍ സിങ് നായകനാകുന്ന ‘ദുരന്തര്‍’ എന്ന ചിത്രവും റിലീസ് ചെയ്യും.

Meet Ranveer Singh's 20-year-old actress Sara Arjun from Dhurandhar:  Daughter of a South-Hindi actor and has acted with Chiyaan Vikram |  PINKVILLA

ആദിത്യ ധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാലതാരമായി ഏറെ ശ്രദ്ധ നേടിയ സാറ അര്‍ജുന്‍ ആണ് നായികയാവുന്നത്. സാറ നായികയായി അരങ്ങേറ്റം കുറിക്കുന്ന ബോളിവുഡ് ചിത്രം കൂടിയാണിത്. കൂടാതെ നാല് തമിഴ് സിനിമകളും ഡിസംബര്‍ 5ന് തിയേറ്ററുകളില്‍ എത്തുന്നുണ്ട്. കാര്‍ത്തിയുടെ ‘വാ വാത്തിയാര്‍’ ആണ് അതില്‍ പ്രധാനപ്പെട്ടത്.

Vaa Vaathiyaar (2025) - IMDb

Read more

അനുപമ പരമേശ്വരന്‍ നായികയാവുന്ന ‘ലോക്ഡൗണ്‍’ എന്ന ചിത്രവും, ‘സ്റ്റീഫന്‍’, ‘അങ്കമ്മാള്‍’ എന്നീ സിനിമകളും അതേ ദിവസം തന്നെ തിയേറ്ററിലെത്തും. ഇതിനൊപ്പം ഹോളിവുഡ് ചിത്രമായ ‘ഫൈവ് നൈറ്റ്‌സ് അറ്റ് ഫ്രെഡ്ഡീസ് 2’വും തിയേറ്ററുകളിലെത്തുന്നുണ്ട്. ഹൊറര്‍ ത്രില്ലര്‍ ആയ ഈ ചിത്രം കാണാനും നിരവധി സിനിമാപ്രേമികള്‍ കാത്തിരിക്കുന്നുണ്ട്.