സെറ്റിൽ 17 പേർക്ക് കോവിഡെന്ന് തമിഴ് മാധ്യമങ്ങൾ, ബിഗ് ബോസ് മലയാളം നിർത്തുന്നു?

തമിഴ്നാട്ടിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിൻ്റെ സാഹചര്യത്തിൽ  ബിഗ് ബോസ് 14 ദിവസങ്ങൾ കൂടി നീട്ടിയിരിക്കുകയാണ്. ഇക്കാര്യം കഴിഞ്ഞ ആഴ്ച മോഹൻലാലും വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ ഇപ്പോൾ  ആരാധകരെ ആശങ്കയിലാക്കുന്ന ഒരു വാർത്തയാണ്  വരുന്നത്

ഷോയുടെ അണിയറപ്രവർത്തകരിൽ ചിലർക്ക് കോവിഡ് പടർന്നു പിടിക്കുകയാണെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചെന്നൈ ഇവിപി ഷൂട്ടിംഗ് സൈറ്റിൽ നടക്കുന്ന മലയാള ബിഗ് ബോസ് ഷോയിൽ നിരവധി അണിയറപ്രവർത്തകർക്ക് കൊറോണ ബാധിച്ചതായി  റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഒരു ഛായാഗ്രാഹകൻ അപകടകരമായ അവസ്ഥയിൽ ചികിത്സയിൽ തുടരുകയാണെന്നും ഇതുവരെ 17 പേർ രോഗബാധിതരാണെന്നാണ് റിപ്പോർട്ടുകൾ.

Read more

ഷോയുടെ അവതാരകനായ മോഹൻലാൽ എല്ലാ ആഴ്ചാവസാനങ്ങളിലും ചെന്നൈയിലെത്തിയാണ് ഷോ അവതരിപ്പിക്കുന്നത്.