വിജയ് വേറെ ലെവല്‍; 'ബിഗില്‍' പ്രേക്ഷക പ്രതികരണം

ദളപതി വിജയ് നായകനായെത്തിയ “ബിഗിലി”ന് ഗംഭീര പ്രേക്ഷക പ്രതികരണങ്ങള്‍. പുലര്‍ച്ചെ നാല് മണിക്ക് ചിത്രത്തിന്റെ ഫാന്‍സ് ഷോ ആരംഭിച്ചു. “”വിജയ് വേറെ ലെവല്‍”” എന്നാണ് ബിഗിനെ കുറിച്ച് ആരാധകരുടെ പ്രതികരണങ്ങള്‍. ആരാധകരെ ആവേശത്തിലാഴ്ത്തി ചിത്രത്തിന്റെ പ്രദര്‍ശനം തുടരുകയാണ്.

അറ്റലീ ഒരുക്കിയ ചിത്രത്തില്‍ എ ആര്‍ റഹ്മാനും എത്തുന്നുണ്ട്. നയന്‍താര നായികയായി എത്തുന്ന ചിത്രം ഫുട്‌ബോള്‍ കോച്ചിന്റെ കഥയാണ് പറയുന്നത്.

വിവേക്, കതിര്‍, യോഗി ബാബു, റോബോ ശങ്കര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. എ.ജി.എസ് എന്റര്‍ടെയ്‌മെന്റ് ആണ് നിര്‍മ്മാണം. കെ.ജി വിഷ്ണുവാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.