'നിങ്ങള്‍ക്ക് ചുറ്റും മാജിക്കും സ്‌നേഹവും ഉണ്ട്'; നവീനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഭാവന

മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. 2018 ജനുവരിയില്‍ കന്നഡ നിര്‍മ്മാതാവ് നവീനിനെ വിവാഹം ചെയ്ത് നടി ഭാവന സിനിമയില്‍ നിന്ന് ഒരു ചെറിയ ബ്രേക്കെടുത്തിരുന്നു. എങ്കിലും സിനിമ മറന്നൊരു ലോകം അസാധ്യമാണെന്നു തോന്നിയപ്പോള്‍ അഭിനയത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയും ചെയ്തു ഭാവന. സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടങ്ങിയ ഭാവന തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ട്.

“നിങ്ങള്‍ക്ക് ചുറ്റും മാജിക്കും സ്‌നേഹവും ഉണ്ട്” എന്നാണ് നവീനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഭാവന കുറിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഭാവന ചിത്രം പങ്കുവെച്ചിരിക്കുന്നത്. LoveOfMyLife, MineForever എന്നീ ഹാഷ് ടാഗുകളോടെയാണ് ഭാവന ചിത്രം പങ്കു വച്ചിരിക്കുന്നത്.

തമിഴ് ചിത്രം “96” ന്റെ കന്നഡ റീമേക്ക് “99” ലൂടെയായിരുന്നു സിനിമയിലേക്കുള്ള ഭാവനയുടെ തിരിച്ചുവരവ്. മെയ് ഒന്നിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

https://www.instagram.com/p/B3oAA6yFsMR/?utm_source=ig_web_copy_link