ഭാവനയുടെ 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'; ട്രെയ്ലര്‍

നീണ്ട ഇടവേളയ്ക്ക് ശേഷം നടി ഭാവന നായികയായെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സിനിമയുടെ ട്രെയ്ലര്‍ പുറത്ത്. ഷറഫുദ്ദീനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഷറഫുദ്ദീന്റെ ശബ്ദത്തോടെയാണ് ട്രെയ്ലര്‍ ആരംഭിക്കുന്നത്. നായകന്റെ ജീവിതത്തില്‍ കുട്ടിക്കാലത്തുണ്ടാകുന്ന പ്രണയത്തെക്കുറിച്ചാണ് ചിത്രത്തിന്റെ കഥ എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രത്തിന്റെ സംവിധായകന്‍.

ബോണ്‍ഹോമി എന്റെര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഭാവനയ്ക്കും ഷറഫുദ്ദീനും ഒപ്പം അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്സാന ലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read more

സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്റഫാണ് തിരക്കഥയും ചിത്രസംയോജനവും നിര്‍വഹിക്കുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പോള്‍ മാത്യു, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ സംഗീതം നല്‍കുന്നു.