പൊളിറ്റിക്കല്‍ ഡ്രാമയുമായി ബി ഉണ്ണികൃഷ്ണന്‍- നിവിന്‍ പോളി ചിത്രം; കേരള രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന പൊളിറ്റിക്കല്‍ ഡ്രാമയ്ക്ക് പാക്കപ്പ്

കേരളത്തില്‍ ചര്‍ച്ചയായ ചില രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബി ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന നിവിന്‍ പോളി ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി തൊണ്ണൂറോളം ദിവസങ്ങളെടുത്താണ് ചിത്രം പൂര്‍ത്തിയായത്. ശ്രീ ഗോകുലം മൂവീസ്, ആര്‍ഡി ഇലുമിനേഷന്‍സ് എല്‍എല്‍പി എന്നീ ബാനറുകളാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏറെ നാളുകളായി മലയാള സിനിമയില്‍ കാണാത്ത ഴോണറാണ് പൊളിറ്റിക്കല്‍ ഡ്രാമ. അടുത്ത വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ചിത്രം തീയ്യേറ്ററുകളിലെത്തും. സിനിമ ജീവിതത്തിന്റെ അമ്പതാം വര്‍ഷത്തില്‍ ബാലചന്ദ്രമേനോന്‍ അതിശക്തമായ കഥാപാത്രവുമായി തിരിച്ചെത്തുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ വന്‍ താരനിരയാണ് ഉള്ളത്. ഷറഫുദ്ധീന്‍, ഹരിശ്രീ അശോകന്‍, മണിയന്‍പിള്ള രാജു, നീതു കൃഷ്ണ, ആന്‍ അഗസ്റ്റിന്‍, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗര്‍, ആര്‍ജെ വിജിത, സായ് കുമാര്‍, വൈശാഖ് ശങ്കര്‍, മേഖ തോമസ് , ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണന്‍, ചിലമ്പന്‍ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നാലായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളേയും ആയിരത്തിലേറെ പോലീസുകാരേയും അണിനിരത്തി ഒക്ടോബറില്‍ തിരുവനന്തപുരത്ത് നടത്തിയ സെക്രട്ടേറിയേറ്റ് വളയല്‍ സമരത്തിന്റെ ചിത്രീകരണം വലിയ വാര്‍ത്തയായിരുന്നു. ഇത്രയും അധികം ആളുകളെ ഉള്‍പ്പെടുത്തി വലിയ സീക്വന്‍സ് മുമ്പ് മലയാളച്ചിത്രത്തില്‍ അധികം ഉണ്ടായിട്ടില്ല. ആയിരത്തിലേറെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അണിനിരത്തിക്കൊണ്ടുള്ള രം?ഗങ്ങള്‍ കൊച്ചിയിലും ചിത്രീകരിച്ചിരുന്നു.

Read more

ചന്ദ്രു സെല്‍വരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസ്. ബൈജു ഗോപാലന്‍, വി.സി പ്രവീണ്‍ എന്നിവര്‍ സഹനിര്‍മാതാക്കള്‍ ആകുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ കൃഷ്ണമൂര്‍ത്തി, ദുര്‍ഗ ഉണ്ണികൃഷ്ണന്‍ എന്നിവരാണ്. എഡിറ്റര്‍- മനോജ് സി.എസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍- അരോമ മോഹന്‍, ആര്‍ട്ട് ഡയറക്ടര്‍- അജി കുറ്റിയാനി, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യും- സിജി തോമസ്, ചീഫ് അസ്സോ. ഡയറക്ടര്‍- ഷാജി പാടൂര്‍, അസോസിയേറ്റ് ഡയറക്ടര്‍- സുഗീഷ് എസ്ജി, പിആര്‍ഒ- സതീഷ് എരിയാളത്ത്, സ്റ്റില്‍സ്- അമല്‍ ജെയിംസ്, പബ്ലിസിറ്റി ഡിസൈന്‍- യെല്ലോ ടൂത്ത്. പിആര്‍&മാര്‍ക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി.