സോഷ്യല്‍മീഡിയയില്‍ മികച്ച പ്രതികരണം; അനുഗ്രഹീതന്‍ ആന്റണിയായി സണ്ണി വെയ്ന്‍

ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത് നിര്‍മിച്ചു നവാഗതനായ പ്രിന്‍സ് ജോയ് സംവിധായകനാകുന്ന ചിത്രം അനുഗ്രഹീതന്‍ ആന്റണിയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 96 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷനാണ് ഈ ചിത്രത്തില്‍ നായികയെന്നത് ഒരു പ്രത്യേകതയാണ്. അതിനൊപ്പം തന്നെ സംഗീതത്തിനും പ്രണയത്തിനും കുടുംബബന്ധങ്ങള്‍ക്കുമെല്ലാം നല്ല പ്രാധാന്യമുള്ള ഒരു സിനിമയാണ് ഇതെന്ന് ടീസര്‍ ഉറപ്പുനല്‍കുന്നുണ്ട്.

Related image

ഇത് വരെ പുറത്തിറങ്ങിയ എല്ലാ പോസ്റ്ററുകളും ടീസറും പാട്ടും നിറഞ്ഞ സ്‌നേഹത്തോടെയാണ് ഓണ്‍ലൈന്‍ പ്രേക്ഷകര്‍ ഏറ്റെടുത്തുകൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്ത ചിത്രത്തിലെ കാമിനി എന്ന് തുടങ്ങുന്ന ഗാനവും യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടിക്കഴിഞ്ഞു.

Image result for Anugraheethan Antony

ജിഷ്ണു എസ് രമേശിന്റേയും അശ്വിന്‍ പ്രകാശിന്റെയും കഥക്ക് തിരക്കഥ ഒരുക്കിയിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്.

സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അനുഗ്രഹീതന്‍ ആന്റണിയുടെ ഭാഗമായുണ്ട്.

Image result for Anugraheethan Antony

Read more

സെല്‍വകുമാറാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്ററും അരുണ്‍ വെഞ്ഞാറമൂട് ആര്‍ട് ഡയറക്ടറുമാണ്. ശങ്കരന്‍ എ എസും, സിദ്ധാര്‍ത്ഥന്‍ കെ സിയും സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിജു ബെര്‍ണാഡ് ആണ്.