മമ്മൂട്ടിയ്ക്ക് വ്യത്യസ്ത പിറന്നാള്‍ ആശംസയുമായി 'ഫാന്‍ ഗേള്‍'; വീഡിയോ വൈറല്‍

മമ്മൂട്ടിയുടെ കടുത്ത ആരാധികയാണ് താനെന്ന്  പലവട്ടം തുറന്നു പറഞ്ഞിട്ടുള്ള നടിയാണ് അനു സിത്താര. അതിനാല്‍ മമ്മൂട്ടിയുടെ പിറന്നാല്‍ ദിനം മറ്റ് ആരാധകരെപ്പോലെ അനുവിനും പ്രിയങ്കരമാണ്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്തമായ ആശംസയുമായി എത്തിയാണ് അനു സിത്താര മറ്റ് ആരാധകരില്‍ നിന്നും വ്യത്യസ്തയായത്.

ഷാളിലൊളിച്ചാണ് അനു സിത്താരയുടെ പിറന്നാള്‍ ആശംസ എത്തിയത്. വിവിധ മമ്മൂട്ടി കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്തിട്ടുള്ള ഷാള്‍ എടുത്തു വീശിയായിരുന്നു അനു സിത്താരയുടെ പിറന്നാള്‍ ആശംസ. അനു സിത്താര സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

https://www.instagram.com/p/B2FHh7zgwBr/?utm_source=ig_web_copy_link

നിരവധി പേര്‍ അനു സിത്താരയുടെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം മാമാങ്കത്തില്‍ അനു സിത്താരയും അഭിനയിച്ചിട്ടുണ്ട്.