മാസ്റ്ററിൽ ദാസ് ആകേണ്ടിയിരുന്നത് പെപ്പേ; നിരാശയോടെ ആരാധകർ

വിജയ്‍യെ  ലോകേഷ് കനകരാജ് ചിത്രം ‘മാസ്റ്റര്‍’ തീയേറ്ററുകളിൽ വിജയതേരോട്ടം നടത്തി മുന്നേറിക്കൊണ്ടിരിക്കുകയാണ്.  ചിത്രത്തിൽ മലയാളി താരം മാളവികയാണ് നടി.

ഇപ്പോഴിതാ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കേണ്ട അവസരം  മലയാളികളുടെ പ്രിയ നടൻ പെപ്പേ എന്ന ആന്‍റണി വര്‍ഗ്ഗീസിനായിരുന്നു എന്നാണ് വാർത്തകൾ.

നടൻ അര്‍ജുൻ ദാസിന്‍റെ ദാസ് എന്ന കഥാപാത്രത്തിനായാണ് ആന്‍റണി വര്‍ഗ്ഗീസിനെ തെരഞ്ഞെടുത്തിരുന്നത്.  സിനിമയിൽ വിജയ്ക്കും വിജയ് സേതുപതിക്കും ശേഷം ഏറ്റവും കൂടുതൽ സ്ക്രീൻസ്പേസ് ഉള്ളതും ഈ കഥാപാത്രത്തിനാണെന്നതാണ് പ്രത്യേകത.

സിനിമയുടെ ഫസ്റ്റ് കാസ്റ്റിംഗിൽ ആന്‍റണി ഉള്‍പ്പെട്ടതായിരുന്നു. എന്നാൽ പിന്നീട് ഡേറ്റ് ക്ലാഷ് മൂലം താരം ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു താരം.