നാണമില്ലേ ഇങ്ങനെ നഗ്നത പ്രദര്‍ശിപ്പിക്കാന്‍; അനന്യ പാണ്ഡയ്‌ക്കെതിരെ സൈബര്‍ സദാചാരവാദികള്‍, വീഡിയോ

 

വസ്ത്രധാരണത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളാണ് നടി അനന്യ പാണ്ഡെയ്ക്ക് നേരിടേണ്ടി വരുന്നത്. . നിര്‍മാതാവ് അപൂര്‍ മേത്തയുടെ അന്‍പതാം പിറന്നാളിനോടനുബന്ധിച്ച് ബി ടൗണിലെ താരങ്ങള്‍ക്കായി മുബൈയിലെ ഹോട്ടലില്‍ വലിയൊരു പാര്‍ട്ടി നടത്തിയിരുന്നു. അതീവ ഗ്ലാമറസ്സ് ആയ വേഷം ധരിച്ചായിരുന്നു നടി എത്തിയത്. പരിപാടിയുടെ വീഡിയോ പ്രചരിച്ചതിന് തൊട്ടുപിന്നാലെയാണ് സൈബര്‍ സദാചാരവാദികള്‍ നടിയെ വിമര്‍ശിച്ചും ഉപദേശിച്ചും രംഗത്ത് വന്നത്.

അര്‍ദ്ധനഗ്‌നമായ വസ്ത്രമാണ് ധരിച്ചിരിക്കുന്നതെന്നും ഇതിലും ഭേദം ഒന്നും ധരിക്കാത്തതായിരുന്നെന്നും നടിക്ക് തീരെ യോജിക്കുന്നില്ലെന്നുമൊക്കെ പോകുന്നു വിമര്‍ശനങ്ങള്‍ ട്വിറ്ററില്‍ നടിക്കെതിരെ ട്രോളുകളും നിറയുന്നു.

 

ബോളിവുഡ് നടന്‍ ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ. ദീപിക പദുക്കോണ്‍ നായികയായി എത്തിയ ഗെഹരിയാന്‍ സിനിമയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു.

ബോളിവുഡിന് പുറമെ തെന്നിന്ത്യന്‍ സിനിമകളിലേയ്ക്കും ചുവട് ഉറപ്പിയ്ക്കുവാനുള്ള ശ്രമത്തിലാണ് അനന്യ. വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ‘ലൈഗര്‍’ എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് അനന്യ ആണ്.