"ഈ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നു, ക്ഷമിക്കണം അമല പോള്‍ എനിക്കിത് പങ്കു വെയ്ക്കാതിരിക്കാന്‍ കഴിയില്ല": ആടൈ സംവിധായകന്‍

അമല പോളിന്റെ പുതിയ ചിത്രം ആടൈയുടെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. നഗ്നയായി അമല പോള്‍ പ്രത്യക്ഷപ്പെടുന്ന ടീസറിന് നിരവധി ട്രോളുകളുമുണ്ടായി ഇപ്പോഴിതാ ടീസറിന്റെ വടിവേലു വേര്‍ഷന്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ രത്‌നകുമാര്‍. ഈ വീഡിയോ ഏറെ ഇഷ്ടപ്പെട്ടുവെന്നും അതിനാല്‍ പങ്കുവെയ്ക്കുന്നുവെന്നും പറഞ്ഞ രത്‌നകുമാര്‍ അമലയോട് മാപ്പും പറഞ്ഞു.

. അമലയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കുക എന്ന് സംവിധായകന്‍ രത്നകുമാര്‍ പറയുന്നു.

ത്രില്ലര്‍ ചിത്രമായ ആടൈയുടെ ടീസര്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു പുറത്തു വന്നത്. യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതായെത്തുകയു ചെയ്തു. ആടൈയില്‍ അഭിനയിക്കാന്‍ പല മുന്‍നിര നായികമാരെയും സംവിധായകന്‍ സമീപിച്ചിരുന്നു. എന്നാല്‍ അവരെല്ലാം വേഷം നിരസിക്കുകയും ഒടുവില്‍ അമല ഏറ്റെടുക്കുകയുമായിരുന്നു.