അതായിരുന്നു എന്റെ പേടി; കമല്‍ഹാസന് ഒപ്പമുള്ള കൂടിക്കാഴ്ച്ചയെ കുറിച്ച് അല്‍ഫോണ്‍സ് പുത്രന്‍

ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം കരസ്ഥമാക്കിയ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. ഇപ്പോഴിതാ കമലുമായുള്ള ആദ്യ കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം .

സിനിമയിലെ എവറസ്റ്റ് പര്‍വ്വതമായ ഉലകനായകന്‍ കമല്‍ഹാസനെ ആദ്യമായി കണ്ടു. അദ്ദേഹത്തിന്റെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങി. അദ്ദേഹം അഞ്ച്-ആറ് ചെറിയ പ്ലോട്ടുകള്‍ പറഞ്ഞു. എന്റെ ബുക്കില്‍ 10 മിനിറ്റ് കൊണ്ട് അതെല്ലാം കുറിച്ചെടുത്തു. ഒരു മാസ്റ്റര്‍ എന്ന നിലയില്‍ അദ്ദേഹം തന്റെ അനുഭവങ്ങളാണ് പങ്കുവെച്ചത്.

ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ എന്തെങ്കിലും നഷ്ടമാകുമോ എന്നായിരുന്നു എന്റെ പേടി. ഈ അവിസ്മരണീയ അനുഭവത്തിന് രാജ്കമല്‍ ഫിലിംസിലെ ശ്രീ. മഹേന്ദ്രനും ശ്രീ. ഡിസ്‌നിക്കും ഈ പ്രപഞ്ചത്തിനും നന്ദി’, അല്‍ഫോന്‍സ് പുത്രന്‍ സാേഷ്യല്‍മീഡിയയില്‍ കുറിച്ചു.

Read more

നിലവില്‍ ‘ഗോള്‍ഡ്’ എന്ന സിനിമയാണ് അല്‍ഫോന്‍സ് പുത്രന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്. പൃഥ്വിരാജ്-നയന്‍താര കൂട്ടുകെട്ട് പ്രധാന വേഷങ്ങളിലെത്തിയ സിനിമയ്ക്ക് തിയേറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണം മാത്രമാണ് നേടാന്‍ കഴിഞ്ഞത്.