അല്ലു അർജുന് ജയ് വിളിച്ചില്ല; യുവാവിന് ആരാധകരുടെ കൂട്ടമർദ്ദനം; വീഡിയോ വൈറൽ

ആൾക്കൂട്ട അക്രമണങ്ങൾ പലപ്പോഴും പല പ്രത്യാഘാതങ്ങളും സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ ആരാധകർ യുവാവിനെ മർദ്ധിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്.

അല്ലു അർജുന് ജയ് വിളിച്ചില്ലെന്ന കാരണത്താലാണ് താരത്തിന്റെ ആരാധകർ യുവാവിനെ മർദ്ധിച്ചിരിക്കുന്നത്. ഇയാൾ തെലുങ്ക് താരം പ്രഭാസിന്റെ ആരാധകൻ ആണെന്നും അതുകൊണ്ടാണ് വഴക്കിന് കാരണമായതെന്നും വീഡിയോ വൈറലായതിന് പിന്നാലെ ആളുകൾ കമന്റ് ചെയ്യുന്നുണ്ട്.

പുഷ്പയുടെ രണ്ടാം ഭാഗമായ ‘പുഷ്പ: ദി റൂൾ’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഇപ്പോൾ അല്ലു അർജുൻ ഉള്ളത്. ബാംഗ്ലൂർ കെ. ആർ പുരത്താണ് സംഭവം അരങ്ങേറിയിരിക്കുന്നത്.

എന്നാൽ സംഭവത്തെ കുറിച്ച് താരം ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല. നിരവധി  പേരാണ് എക്സിൽ വീഡിയോ പങ്കുവെക്കുന്നത്.