തൃഷമായുള്ള അടുപ്പത്തിന്റെ പേരില്‍ വിജയ്ക്ക് അസൂയ, നടിയെ വിവാഹം കഴിക്കാന്‍ പോകുന്ന തിയതി പുറത്തുവിട്ട് എ.എല്‍ സൂര്യ, അമ്പരന്ന് ആരാധകര്‍

എഎല്‍ സൂര്യ എന്ന വ്യക്തി താന്‍ തൃഷയുമായി പ്രണയത്തിലാണെന്ന് തുറന്നുപറഞ്ഞ് രംഗത്ത് വന്നത് വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. താനൊരു സംവിധായകനാണെന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിക്കുന്നത്.

വര്‍ഷങ്ങളായി തൃഷ താനുമായി പ്രണയബന്ധത്തിലാണെന്നും നടി സിനിമയില്‍ അഭിനയിക്കുന്നത് തനിക്കിഷ്ടമല്ലെന്നുമായിരുന്നു എഎല്‍ സൂര്യ ഉന്നയിച്ച വാദം. ഇപ്പോള്‍ വീണ്ടും സമാനവാദവുമായെത്തിയിരിക്കുകയാണ് ഇയാള്‍. തൃഷയോടുള്ള അടുപ്പത്തിന്റെ പേരില്‍ നടന്‍ വിജയ്ക്ക് തന്നോട് അസൂയ ആണെന്ന് ഇയാള്‍ പറയുന്നു. തൃഷയോട് ഞാന്‍ ഇടയ്ക്കിടെ ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പിണക്കത്തിലാണെന്നും എഎല്‍ സൂര്യ പറയുന്നു.

നവംബര്‍ മാസത്തില്‍ തങ്ങളുടെ വിവാഹമാണെന്നും എഎല്‍ സൂര്യ അവകാശപ്പെടുന്നു. ഈ വാദങ്ങളോട് തൃഷ ഇതുവരെ പ്രതികരിച്ചിട്ടില്ല. പൊതുവെ ഗോസിപ്പുകളോട് പ്രതികരിക്കാത്ത നടിയാണ് തൃഷ.

പൊന്നിയിന്‍ സെല്‍വനാണ് തൃഷയുടെ കരിയറില്‍ അടുത്തിടെ ചലനമുണ്ടാക്കിയ സിനിമ. മണിരത്‌നം സംവിധാനം ചെയ്ത സിനിമയില്‍ കുന്ദവി എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിച്ചത്. സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളില്‍ ഒരാളാണ് തൃഷ ചെയ്ത കുന്ദവി. ഏപ്രില്‍ 28 ന് സിനിമയുടെ രണ്ടാം ഭാഗം റിലീസ് ചെയ്യും.