അങ്ങനെ സിനിമ ചെയ്യാന്‍ പോയതിന്റെ ഫലം; ഏജന്റിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം സംവിധായകനെന്ന് അഖിലും നിര്‍മ്മാതാവും, ആരാധകര്‍ വരെ നടനെതിരെ

സുരേന്ദര്‍ റെഡ്ഡിയുടെ സംവിധാനത്തില്‍ അഖില്‍ അക്കിനേനി നായകനായെത്തിയ ഏജന്റിന് കനത്ത പരാജയമാണ് തീയേറ്ററുകളില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. എന്നിരുന്നാലും സിനിമ ബോക്‌സോഫീസില്‍ ദയനീയ പരാജയം ഏറ്റുവാങ്ങി. ഇപ്പോഴിതാ, അഖില്‍ അക്കിനേനിയും നിര്‍മ്മാതാവ് അനില്‍ സുങ്കരയും സിനിമ പരാജയപ്പെട്ടതിന്റെ മുഴുവന്‍ കുറ്റവും പരോക്ഷമായി സംവിധായകന്‍ സുരേന്ദര്‍ റെഡ്ഡിയുടെ മേല്‍ ചുമത്തുകയാണ്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഏജന്റിന്റെ നിര്‍മ്മാതാവ് അനില്‍ സുങ്കര, തിരക്കഥയില്ലാതെ സെറ്റിലേക്ക് പോയതാണ് ചിത്രത്തിന്റെ പരാജയത്തിന് പ്രധാന കാരണമെന്ന് സൂചിപ്പിച്ചിരുന്നു, ഇന്നലെ ഹീറോ അഖില്‍ ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഒരു കത്ത് എഴുതി, ചിത്രത്തിന്റെ സംവിധായകനൊഴികെ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. സുരേന്ദര്‍ റെഡ്ഡി. ഇതോടെ ഇരുവരും പരോക്ഷമായി സംവിധായകനെ കുറ്റപ്പെടുത്തുകയാണെന്ന് വ്യക്തമായെന്ന് ആരാധകര്‍ പറയുന്നു.

സംവിധായകനില്‍ മാത്രം കുറ്റമാരോപിക്കുന്ന അഖിലിന്റെ നടപടിയ്‌ക്കെതിരെ നടന്റെ ആരാധകര്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. എന്തായാലും ഏജന്റിന്റെ ഫലം സുരേന്ദര്‍ റെഡ്ഡിയുടെ കരിയറിനെ വല്ലാതെ ബാധിച്ചു. ഈ ചിത്രത്തിന് മുമ്പ് ഇദ്ദേഹവും അല്ലു അര്‍ജുനും ഒരു സിനിമയ്ക്കായി വീണ്ടും ഒന്നിക്കാന്‍ പദ്ധതിയിട്ടിരുന്നു.