മീനയുടെ കാര്യത്തില്‍ ഭയങ്കര പൊസസ്സീവ്, രജനീകാന്ത് അല്ലാതെ ആരും ഒപ്പം അഭിനയിക്കുന്നത് ഇഷ്ടമല്ല; തുറന്നുപറഞ്ഞ് നടന്‍

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയ നടി മീന സിനിമയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയത് വലിയ ആഘോഷമായിരുന്നു. പല പ്രമുഖരും ഈ ആഘോഷ പരിപാടിയില്‍ പങ്കെടുക്കുകയും മീനയെ കുറിച്ച് മനസ്സുതുറക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, അക്കൂട്ടത്തില്‍ നടന്‍ പ്രസന്ന പറഞ്ഞ വാക്കുകള്‍ വൈറലായി മാറുകയാണ്.

‘ഞാന്‍ മീനയുടെ കടുത്ത ആരാധകനാണ്. രജനികാന്ത് അല്ലാതെ മറ്റാരും മീനയ്ക്ക് ഒപ്പം അഭിനയിക്കുന്നത് എനിക്ക് അംഗീകരിക്കാന്‍ കഴിയില്ലായിരുന്നു. ഞാന്‍ വളരെ പൊസസീവ് ആണ്. യജമാന്‍ എന്ന സിനിമ ഇറങ്ങിയപ്പോള്‍ ചെന്നൈയില്‍ ടിക്കറ്റ് കിട്ടാത്തതിനാല്‍ ട്രെയിനില്‍ യാത്ര ചെയ്ത് കരൂരില്‍ പോയി ഞാന്‍ സിനിമ കണ്ടിട്ടുണ്ട്.

മീനയോട് അത്രയ്ക്ക് ഒരു ഭ്രാന്തമായ ഇഷ്ടമായിരുന്നു,’ എന്നാണ് പ്രസന്ന പറഞ്ഞത്.

Read more

മലയാളത്തില്‍ നിരവധി സിനിമകളില്‍ നായികയായി എത്തിയിട്ടുള്ള നടി സ്‌നേഹയുടെ ഭര്‍ത്താവാണ് പ്രസന്ന ബ്രദേഴ്സ് ഡേ എന്ന ചിത്രത്തില്‍ ഒരു വേഷത്തില്‍ പ്രസന്ന അഭിനയിച്ചിരുന്നു. അണിയറയില്‍ ഒരുങ്ങുന്ന ദുല്‍ഖര്‍ സല്‍മാന്റെ കിങ് ഓഫ് കൊത്തയിലും പ്രസന്ന ഒരു ശ്രദ്ധേയ വേഷത്തില്‍ എത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.