കാക്കിയണിയാൻ അജിത്ത്; വലിമൈയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചു

തല അജിത്ത്  പൊലീസ് വേഷത്തിലെത്തുന്ന ചിത്രം  വലിമൈയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചു.  സംവിധായകൻ   എച്ച്.വിനോദാണ്. അജിത്തിന്റെ  അവസാനം പുറത്തിറങ്ങിയ നേർകൊണ്ട പാർവൈ എന്ന എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്തതും എച്ച് വിനോദ് ആയിരുന്നു.

ബെയ്വ്യൂ പ്രൊജക്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ബോണി കപൂറാണ് ചിത്രത്തിന്റെ നിർമ്മാണം.

ചെന്നൈയിലും പരിസരപ്രദേശങ്ങളിലും ഷൂട്ട് ചെയ്യാനിരുന്ന ചിത്രം കോവിഡ് പ്രതിസന്ധി മൂലം മാറ്റിവയ്ക്കുകയായിരുന്നു.

ഷൂട്ടിംഗ് പുനരാരംഭിച്ച ശേഷം ലൊക്കേഷനിൽ  നിന്ന് ലീക്കായ ഡയറക്ടറുടെയും, ക്യാമറമാന്റെയും വില്ലൻ കഥാപാത്രം അവതരിപ്പിക്കുന്ന നടൻ കാർത്തികേയയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. അജിത്ത് ഉടൻ തന്നെ ചിത്രത്തിൽ ജോയിൻ ചെയ്യും.