'അഹാനയ്ക്ക് അഹങ്കാരത്തിന്റെ ഭാവം, അല്ലെങ്കില്‍ പുച്ഛം..'; കമന്റിനോട് പ്രതികരിച്ച് താരം

സോഷ്യല്‍ മീഡിയയില്‍ എത്തുന്ന നെഗറ്റീവ് കമന്റുകളോട് എന്നും ശക്തമായി പ്രതികരിക്കാറുള്ള താരങ്ങളില്‍ ഒരാളാണ് അഹാന കൃഷ്ണ. താരം പങ്കുവയ്ക്കുന്ന മിക്ക പോസ്റ്റുകള്‍ക്ക് താഴെയും നെഗറ്റീവ് കമന്റുകളുകള്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. ഇപ്പോഴിതാ, താരം നല്‍കിയ ഒരു മറുപടിയാണ് ശ്രദ്ധ നേടുന്നത്.

അഹാനയ്ക്ക് അഹങ്കാരത്തിന്റെ ഭാവമാണ് എന്ന കമന്റിനാണ് താരം ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. ”അഹാനയ്ക്ക് ഒരു അഹങ്കാരത്തിന്റെ ഭാവമല്ലേ മുഖത്ത്, അല്ലെങ്കില്‍ പുച്ഛം. ആ ഭാവം മാറ്റി ഒരല്‍പം വിനയം നോട്ടത്തിലും ഭാവത്തിലും വരുത്തിയാല്‍ സൗന്ദര്യം നമുക്ക് ആസ്വദിക്കാന്‍ തോന്നും” എന്നാണ് ഒരാളുടെ കമന്റ്.

Ahaana krishna latest instagram comment

അഹാന യൂട്യൂബില്‍ പങ്കുവെച്ച ഒരു ഷോര്‍ട്സ് വീഡിയോക്ക് താഴെയാണ് കമന്റ് എത്തിയത്. ”അതില്‍ കുറച്ചുള്ള ആസ്വാദനം മതി” എന്നാണ് കമന്റിന് മറുപടിയായി അഹാന കുറിച്ചിരിക്കുന്നത്. ഒരു സ്മൈലിയും ചേര്‍ത്താണ് അഹാനയുടെ പ്രതികരണം. തന്റെ ഇന്‍സ്റ്റഗ്രാം സ്്റ്റോറിയില്‍ അതിന്റെ സ്‌ക്രീന്‍ ഷോട്ടും താരം പങ്കുവച്ചിട്ടുണ്ട്.

അതേസമയം, ‘നാന്‍സി റാണി’ എന്ന സിനിമയാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ജോസഫ് മനു ജെയിംസ് ഈ വര്‍ഷം ഫെബ്രുവരിയില്‍ അന്തരിച്ചിരുന്നു. ആദ്യ സിനിമ തിയേറ്ററില്‍ എത്തുന്നത് കാണാതെയായിരുന്നു സംവിധായകന്റെ വേര്‍പാട്.