“ആടൈ”ക്ക് ശേഷം അമല പോള്‍ നായികയായെത്തുന്ന “അതോ അന്ത പറൈവ പോല”യുടെ ടീസര്‍ പുറത്ത്. കൊടും വനത്തില്‍ അകപ്പെടുന്ന ഒരു യുവതിയുടെ അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അമലയുടെ ബോള്‍ഡ് ലുക്കും ആക്ഷന്‍ രംഗങ്ങളും ടീസറില്‍ കാണാം. യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ് ടീസര്‍
വിനോദ് കെ ആര് സംവിധാനം ചെയ്യുന്ന ചിത്രം അഡ്വഞ്ചര്‍ ത്രില്ലറായാണ് ഒരുക്കുന്നത്. ആശിഷ് വിദ്യാര്‍ത്ഥി സമീര്‍ കൊച്ചാര്‍, സുപ്രീം സുന്ദര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് അരുണ്‍ രാജഗോപാലന്‍ ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് സി.ശാന്തകുമാറും സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്.
എഡിറ്റിംഗ് ജോണ്‍ എബ്രഹാം. സംഘട്ടനം സുപ്രീം സുന്ദര്‍. സെഞ്ചുറി ഇന്റര്‍നാഷണല്‍ ഫിലിംസിന്റെ ബാനറില്‍ ജോണ്‍സ് ആണ് നിര്‍മ്മാണം. നടന് മോഹന്‍ലാല്‍ ആണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ടീസര്‍ റിലീസ് ചെയ്തത്.