ഇത്രയും വർഷങ്ങൾ പിന്നിടുമ്പോൾ  അവാർഡിന്റെ മധുരവും കൂടുന്നു, മറിമായം' തന്ന ഭാഗ്യത്തെക്കുറിച്ച് സ്‌നേഹ ശ്രീകുമാര്‍!  കുറിപ്പ് വൈറല്‍

മികച്ച ഹാസ്യ പരിപാടിക്കുള്ള ടെലിവിഷന്‍ പുരസ്കാരം ജനപ്രിയ പരമ്പരയായ മറിമായത്തിനാണ് ലഭിച്ചത്.  പ്രേക്ഷകരിലേക്ക് മറിമായമെത്താന്‍ തുടങ്ങിയിട്ട് 10 വര്‍ഷമായിരിക്കുകയാണ്. അതിനിടയില്‍ തങ്ങളെ തേടിയെത്തിയ അവാർഡിനെക്കുറിച്ച് വാചാലയായി എത്തിയിരിക്കുകയാണ് സ്‌നേഹ ശ്രീകുമാര്‍.

ആദ്യമായി അഭിനയിക്കുന്ന പരിപാടി എല്ലാവരും ഇഷ്ടപ്പെടുക, അതിലെ കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുക, ആ പരിപാടി പത്താംവർഷത്തിലേക്കു  വിജയകരമായി മുന്നോട്ടുപോകുക ഇതൊക്കെയാണ് മറിമായം എനിക്ക് തന്ന ഭാഗ്യം.

ഇതാദ്യമായല്ല മറിമായത്തിന് സംസ്ഥാനഅവാർഡ് ലഭിക്കുന്നത്, ഇത്രയും വർഷങ്ങൾ പിന്നിടുമ്പോൾ  അവാർഡിന്റെ മധുരവും കൂടുന്നു . മണ്ഡോദരിയായി നിങ്ങളുടെ മുന്നിലേക്കെത്തിച്ച മഴവിൽ മനോരമയോടും ഉണ്ണിസാറിനോടും ഒരുപാട് നന്ദി .

മറിമായം കുടുംബത്തിലെ അംഗമായതിൽ എന്നും അഭിമാനം. ഇത്രയും വർഷങ്ങൾ  എല്ലാവരും തന്ന പ്രോത്സാഹനം ഇനിയും മാറിമായത്തിന്റെ കൂടെ ഉണ്ടാവുമല്ലോ കൂടെ നിന്ന എല്ലാവർക്കും സ്നേഹം.